നടന്റെ വാക്കുകൾ ഇങ്ങനെ,' ഒരു പരസ്യത്തിന് 5 കോടി രൂപ വരെ വാങ്ങുന്ന ആളാണ് അത്. മലയാളത്തിൽ ലംബോർഗിനി മുതൽ വിലപിടിപ്പുള്ള ഒരുപാട് വാഹനങ്ങൾ ഉള്ള ഒരാളാണ് അദ്ദേഹം. 6 കോടി വിലയുള്ള ഉറൂസ് 7 കോടി വിലയുള്ള Ferrari 812 എന്നിവ ഉൾപ്പെടെ നിരവധി ലക്ഷ്യൂറിയസ് വണ്ടികൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. പക്ഷെ വളരെ സിമ്പിൾ ആണ്. നല്ല സൗണ്ട് ആണ്. പണ്ട് അഭിനയിക്കാൻ വന്ന ആൾ ആണ് പക്ഷെ നടന്നില്ല. വളരെ നല്ലൊരു ആക്ടർ. ആദ്യ സീൻ അഭിനയിച്ച് കഴിഞ്ഞപ്പോഴേ ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ഒരു റൗണ്ട് അടിക്കുമെന്ന്."മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ പ്രകാശ് വര്‍മ ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്. ഒരുകാലത്ത് ഇന്ത്യയെ അതിശയിപ്പിച്ച പരസ്യചിത്രങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമാണ് പ്രകാശ് വർമയെന്ന താരം.
ആലപ്പുഴയില്‍ അധ്യാപകദമ്പതികളുടെ മകനായാണ് പ്രകാശ് വര്‍മയുടെ ജനനം. വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായാണ് പരസ്യചിത്ര ലോകത്ത് എത്തിയത്. ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ച പ്രകാശ് വർമ ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ‘ഏഴ് സുന്ദര രാത്രികളുടെ’ നിർമാതാവ് കൂടിയായിരുന്നു. പരസ്യനിർമാണ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ് നിർവാണ.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രകാശും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പും ചേർന്നാണ് തുടങ്ങുന്നത്. ഹച്ചിനുവേണ്ടി നിർവാണ ചെയ്ത നായക്കുട്ടിയും വോഡഫോണിനുവേണ്ടി ചെയ്ത സൂസു സിരീസും ജനപ്രിയങ്ങളായ പരസ്യങ്ങളായിരുന്നു.