നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഇനി നടക്കാൻ പോകുന്നതെന്നുമാണ് ആരാധകർ കമന്റ് ഇടുന്നത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. 'മലരേ'.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 15, 2025 8:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Nivin Pauly: വിന്റേജ് നിവിൻ ഈസ് ബാക്ക്; പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം