തന്റെ പുതിയചിത്രമായ കവുണ്ടം പാളയം എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം സേലത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇത്തരം ഒരു പ്രതികരണം നടത്തിയത്. രഞ്ജിത്തിൻ്റെ ഈ പ്രസ്താവന വിവാദങ്ങൾക്ക് വഴി വെക്കുകയും ചെയ്തിരുന്നു. രഞ്ജിത്ത് പറയുന്ന വീഡിയോയും പ്രചരിച്ചിരുന്നു. സ്വന്തം പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയ രഞ്ജിത്ത് ഒരുതരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്നും വ്യക്തമാക്കി.
മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമെ അറിയു എന്നും ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ അന്വേഷിക്കില്ലേ എന്നും കുട്ടികളോട് സ്നേഹമുള്ള മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കുമെന്നും അത് അക്രമം അല്ല കരുതലാണെന്നമായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
advertisement
ഇത് ആദ്യമായല്ല രഞ്ജിത്ത് വിവാദങ്ങളിൽ അകപ്പെടുന്നത്. ഒരു തെരുവിൽ നിരവിധി പരിപാടികൾ നടത്തുന്ന പരിപാടിയായ ഹാപ്പിസ്ട്രീറ്റിനെക്കുറിച്ച് മുമ്പ് രഞ്ജിത്ത് സംസാരിക്കവെ ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകൾ എല്ലാവരുടെയും മുന്നിൽ നൃത്തം ചെയ്യുന്നതിനെ മോശമായി പരാമർശിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തു എന്ന നിലയിൽ കാണുന്ന പരാമർശങ്ങൾ ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു