TRENDING:

ഇത് 'മഹാരാജ'യുടെ സ്നേഹസമ്മാനം ; സംവിധായകൻ നിതിലന് ബിഎംഡബ്ല്യു സമ്മാനിച്ച് വിജയ് സേതുപതി

Last Updated:

വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ തമിഴിൽ ഈ വർഷം ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചാർട്ടിൽ ഇടംപിടിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. താരത്തിന്റെ ഈ വർഷം ഇറങ്ങിയ ഹിറ്റ് സിനിമയാണ് മഹാരാജ. വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ തമിഴിൽ ഈ വർഷം ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ജൂൺ 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഇന്ത്യൻ ചിത്രമായും മഹാരാജ മാറിയിരുന്നു. മഹാരാജയുടെ ഈ വിജയത്തിൽ സംവിധായകൻ നിതിലന് പുതിയ ബിഎംഡബ്യു കാർ സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കളായ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും. നടൻ വിജയ് സേതുപതിയാണ് കാറിന്റെ കീ നിതിലന് സമ്മാനിച്ചത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാർ സമ്മാനിക്കുന്നതിന്റെ ചിത്രം നിതിലൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നൂറ് കോടിയിലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മഹാരാജ മാറിയിരുന്നു.അഭിരാമി, അരുൾ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് 'മഹാരാജ'യുടെ സ്നേഹസമ്മാനം ; സംവിധായകൻ നിതിലന് ബിഎംഡബ്ല്യു സമ്മാനിച്ച് വിജയ് സേതുപതി
Open in App
Home
Video
Impact Shorts
Web Stories