TRENDING:

'അഭിനയിക്കുന്നത് കൊണ്ടാണോ സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത്'; സീരിയല്‍ നടിമാരെ വിമര്‍ശിച്ച രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍ മറുപടി നല്‍കി മഞ്‍ജു പത്രോസ്

Last Updated:

അഭിമാനമായി മഞ്ജു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ കിഷേര്‍ സത്യ പങ്കുവച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊതു ചടങ്ങില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവിന് അതേ വേദിയില്‍ തന്നെ തന്നെ മറുപടി നല്‍കി നടി മഞ്ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴില്‍ മേഖലയാണെന്ന് മഞ്‍ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നില്‍ എത്താൻ എളുപ്പല്ലെന്നും മഞ്‍ജു പറഞ്ഞു. പരുമ്പിലാവില്‍ വച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കുന്ന മഞ്ജുവിന്റെ വീഡിയോ നടന്‍ കിഷോര്‍ സത്യയാണ് പങ്കുവച്ചിരിക്കുന്നത്.
advertisement

”സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താന്‍. എനിക്ക് കൃഷി ഇഷ്ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം” എന്നാണ് മഞ്ജു പറഞ്ഞത്. അഭിമാനമായി മഞ്ജു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ കിഷേര്‍ സത്യ പങ്കുവച്ചിരിക്കുന്നത്.

advertisement

കിഷോര്‍ സത്യയുടെ കുറിപ്പ്:

അഭിമാനമായി മഞ്ജു പത്രോസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീ യുടെ ഒരു പരിപാടിയിൽ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാൽ ആ പരിപാടിയിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിൽ വേദിയിൽ വച്ച് സംസാരിക്കുകയുണ്ടായി. വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയിൽ വച്ച് തന്നെ മറുപടി പറഞ്ഞു. സദസിലെ സ്ത്രീ കൂട്ടായ്മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യാനീതിയാവാം! ആർക്കും സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത് ആ വ്യക്തിയുടെ പൂർണ്ണ സ്വാതന്ത്ര്യമാണ്, എന്നാൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്ടക്കേടിന്റെ പേരിൽ അപമാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്, അങ്ങേയറ്റം അപലപനീയവുമാണ് ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ…. ആദരവ്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അഭിനയിക്കുന്നത് കൊണ്ടാണോ സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത്'; സീരിയല്‍ നടിമാരെ വിമര്‍ശിച്ച രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍ മറുപടി നല്‍കി മഞ്‍ജു പത്രോസ്
Open in App
Home
Video
Impact Shorts
Web Stories