TRENDING:

'ഭര്‍ത്താവ് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല'; രണ്ടാം വിവാഹത്തെക്കുറിച്ച് നടി മീന

Last Updated:

ഇനിയുളള ജീവിതം മകൾക്ക് വേണ്ടിയാണ്, അവളുടെ ഭാവിക്കാണ് മുൻഗണനയെന്നും മീന പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടാം വിവാഹത്തെ കുറിച്ചുള്ള വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി മീന. ഭർത്താവിന്റെ വിയോഗം ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടിയാണെന്നും മീന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
advertisement

‘വിദ്യാസാഗറിന്റെ വിയോഗം എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അപ്പോഴേക്കും എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിലുളള വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ഇനിയുളള ജീവിതം മകൾക്ക് വേണ്ടിയാണ്. അവളുടെ ഭാവിക്കാണ് മുൻഗണന . കൂടാതെ നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കും’-മീന പറഞ്ഞു.

Also read- Mahalakshmi Ravindar | ഒരു ഭർത്താവിന് മാത്രം നൽകാൻ കഴിയുന്ന സമ്മാനം നീ എനിക്ക് തന്നു; സന്തോഷവതിയായി മഹാലക്ഷ്മി രവീന്ദർ

നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആണ് മീനയും നടൻ ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന് പറഞ്ഞത്.  ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവർക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം” – എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. പിന്നാലെ രം​ഗനാഥനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്.

advertisement

കഴിഞ്ഞ വർഷം ജൂണിൽ ആണ്  മീനയുടെ ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്.- ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഭര്‍ത്താവ് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല'; രണ്ടാം വിവാഹത്തെക്കുറിച്ച് നടി മീന
Open in App
Home
Video
Impact Shorts
Web Stories