Mahalakshmi Ravindar | ഒരു ഭർത്താവിന് മാത്രം നൽകാൻ കഴിയുന്ന സമ്മാനം നീ എനിക്ക് തന്നു; സന്തോഷവതിയായി മഹാലക്ഷ്മി രവീന്ദർ

Last Updated:
ഭർത്താവിൽ നിന്നും ലഭിച്ച ഏറ്റവും അമൂല്യമായതിനെക്കുറിച്ച് മഹാലക്ഷ്മി രവീന്ദർ
1/7
 കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിവാഹിതരായത് മുതൽ നടി മഹാലക്ഷ്മിയും (Mahalakshmi Ravinder) ഭർത്താവ് രവീന്ദർ ചന്ദ്രശേഖരനും (Ravinder Chandrasekharan) ഏവരുടെയും ശ്രദ്ധാ കേന്ദ്രമാണ്. ഇവരുടെ സോഷ്യൽ മീഡിയ കണ്ടാൽ ഇത്രയും മികച്ച ദമ്പതികൾ വേറെയില്ല എന്ന് ആരും പറഞ്ഞുപോകും. തങ്ങളുടെ സ്നേഹം ഉറക്കെപ്രഖ്യാപിക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല. വിവാഹം കഴിഞ്ഞ നാൾ മുതൽ ഏറെ ട്രോളുകൾക്ക് പാത്രമായിട്ടുണ്ട് ഇവർ

advertisement
2/7
 അടുത്തിടെ മറ്റൊരു സന്തോഷവും ഇവർ ഇൻസ്റ്റഗ്രാം പേജിലൂടെ ആഘോഷമാക്കി. മഹാലക്ഷ്മി ഒരു വയസ്സുകൂടി പിന്നിട്ടിരിക്കുന്നു. നടിക്ക് 33 വയസ്സ് തികഞ്ഞ വേളയാണ് ഭാര്യയും ഭർത്താവും ചേർന്ന് ആഘോഷമാക്കിയത്. ഈ വേളയിൽ രവീന്ദർ നൽകിയ അതുല്യ സമ്മാനത്തെ മഹാലക്ഷ്മി നല്ല വാക്കുകൾ കൊണ്ട് പൊതിഞ്ഞു (തുടർന്ന് വായിക്കുക)

3/7
 സിനിമാ നിർമാതാവായ രവീന്ദറിന്റെ സമ്പത്തു നോക്കിയാണ് മഹാലക്ഷ്മി വിവാഹം ചെയ്തത് എന്നായിരുന്നു ട്രോളുകാരുടെ ഒരു പ്രധാന ആരോപണം. രവീന്ദറിന്റെ ശരീരഭാരമാണ് ഏവർക്കും കളിയാക്കാനുള്ള വിഷയമായി മാറിയത്. എന്നാൽ അതെല്ലാം കാറ്റില്പറത്തുന്നതായി ഇവരുടെ ജീവിതം

4/7
 ഭാര്യയുടെ വിവാഹശേഷമുള്ള ആദ്യപിറന്നാൾ രവീന്ദർ കെങ്കേമമാക്കി. മുറി മുഴുവനും അലങ്കാരങ്ങൾ കൊണ്ട് മൂടിയാണ് രവീന്ദർ ജന്മദിനം ആഘോഷിച്ചത്. ഈ ചിത്രങ്ങൾ ചേർത്തു ഇൻസ്റ്റഗ്രാം പോസ്റ്റും ഉണ്ടായി

5/7
 ഒന്നല്ല, അതിലേറെ സമ്മാനങ്ങൾ രവീന്ദർ ഭാര്യയ്ക്കായി നിരത്തിയിരുന്നു. അതിൽ തമിഴിൽ ഒരു നീണ്ട കുറിപ്പും ഉൾപ്പെട്ടു. എന്നാൽ മഹാലക്ഷ്മി ഇഷ്‌ടപ്പെട്ടത് ആ സമ്മാനങ്ങളിൽ ഒരെണ്ണമാണ്

6/7
 എനിക്കെല്ലാമുണ്ട്. അതിൽ ഏറെ വിശിഷ്‌ടമായത് ഈ പൂവാണ്. ഒരാൾക്ക് മറ്റൊരാൾക്ക് എന്തും നൽകാൻ സാധിക്കും. പക്ഷെ ഒരു ഭർത്താവിന് മാത്രമേ ഭാര്യയ്ക്ക് പൂവ് സമ്മാനിക്കാൻ കഴിയൂ എന്ന് മഹാലക്ഷ്മി. സമ്മാനങ്ങളുടെ കൂട്ടത്തിൽ ഒരു കെട്ട് മുല്ലപ്പൂവുമുണ്ടായിരുന്നു

7/7
 രവീന്ദറിന്റെ പോസ്റ്റിലെ കമന്റു വിഭാഗത്തിലാണ് മഹാലക്ഷ്മി ഇംഗ്ളീഷിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. 'ഷൈ മോഡ്, പൊണ്ടാട്ടി' എന്നാണ് രവീന്ദർ ഇതിനു മറുപടി നൽകിയത്. ആരാധകർ ഈ കമന്റുകൾക്ക് നിറയെ ലൈക്ക് നൽകിയിട്ടുണ്ട്

ട്രംപ് ഇന്ത്യയിലേക്ക്? QUAD ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സൂചന

  • ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് ഇന്ത്യയിലെത്തിയേക്കുമെന്ന് സെർജിയോ ഗോർ സൂചന നൽകി.

  • സെർജിയോ ഗോറിനെ ട്രംപ് ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സൂചന.

  • ക്വാഡ് ഉച്ചകോടി നവംബറിൽ നടക്കും, ട്രംപ് പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ഗോർ സെനറ്റ് കമ്മിറ്റിയോട് പറഞ്ഞു.

View All
advertisement