TRENDING:

'എന്റെ പേര് രശ്മിക..വയസ് 19 ' ;വൈറലായി താരത്തിന്റെ ആദ്യ ഓഡിഷൻ വീഡിയോ

Last Updated:

നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന നടിയുടെ ഒരു മുൻകാല ഓഡീഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒട്ടനവധി ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് രശ്‌മിക മന്ദാന. ചുരുങ്ങിയ കാലയളവിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേത്രികൂടിയാണ് താരം . നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന നടിയുടെ ഒരു മുൻകാല ഓഡീഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്‌മികയെ വീഡിയോയിൽ കാണാം. നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് നേരെ വരുന്നത്.
advertisement

'എൻ്റെ പേര് രശ്മിക, 19 വയസ്സ്, എനിക്ക് 5.5 അടി ഉയരമുണ്ട്, വിദ്യാർത്ഥിയാണ് ' എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് രശ്മികളുടെ ഓഡീഷൻ വീഡിയോ തുടങ്ങുന്നത്. ശേഷം ചുവന്ന നിറത്തിലുള്ള ഒരു കുർത്ത ധരിച്ച് അഴിച്ചിട്ട നീളമുള്ള മുടി പ്രദർശിപ്പിച്ചാണ് നടിയെ കാണുന്നത്. ഓഡീഷൻ ക്ലിപ്പിൽ, കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്മിക 'അത് വരുന്നില്ല, വരുന്നില്ല' എന്ന പറയുന്നത് കേൾക്കാം. ഭൂരിഭാഗവും ഇംഗ്ലീഷിലാണ് രശ്‌മിക സംസാരിക്കുന്നത്. ഇതേ ക്ലിപ്പിൽ തന്നെ മറ്റൊരു ഔട്ട്ഫിറ്റിൽ എത്തിയ രശ്‌മിക കന്നഡയിൽ ഒരു ഡയലോഗ് പഠിച്ചു പറയുകയും നൃത്തം ചെയ്യുന്നതും ഉണ്ട്.

advertisement

ഇന്നത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറിയ രശ്മികളുടെ വളർച്ചയെ ചില ആരാധകർ ശ്രദ്ധിച്ചപ്പോൾ, മറ്റു ചിലർ നടിയുടെ കന്നഡ ഉച്ചാരണത്തെ വിമർശിച്ചും സോഷ്യൽ മടിയിൽ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ ഓഡിഷൻ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായ അനിമലാണ് രശ്മികയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്റെ പേര് രശ്മിക..വയസ് 19 ' ;വൈറലായി താരത്തിന്റെ ആദ്യ ഓഡിഷൻ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories