TRENDING:

'അവിടെ വെള്ളപ്പൊക്കം ഇവിടെ വൈറലാകാന്‍ റീല്‍സ്'; നടി ശിവാനി നാരായണനെതിരെ രൂക്ഷവിമര്‍ശനം

Last Updated:

ജനങ്ങള്‍ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും കഷ്ടപ്പെടുമ്പോള്‍ ഇത്തരമൊരു വീഡിയോ ശിവാനി പങ്കുവെച്ചത് അനവസരത്തിലായിപ്പോയെന്നാണ് ആരാധകരുടെ വിമര്‍ശനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈയില്‍ വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റിലും കനത്തമഴയിലും ജനജീവിതം ദുരിതപൂര്‍ണമായ നിലയില്‍ തുടരുകയാണ്. സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ബാധിക്കപ്പെട്ടവരെ സഹായിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ മുഴുകപയിരിക്കുകയാണ്. ഇതിനിടെ ചുഴലിക്കാറ്റും മഴയും ആസ്വദിച്ച് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പങ്കുവെച്ച നടി ശിവാനി നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം.
advertisement

സാധാരണക്കാരും സമ്പന്നരുമടക്കമുള്ള ജനങ്ങള്‍ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും കഷ്ടപ്പെടുമ്പോള്‍ ഇത്തരമൊരു വീഡിയോ ശിവാനി പങ്കുവെച്ചത് അനവസരത്തിലായിപ്പോയെന്നാണ് ആരാധകരുടെ വിമര്‍ശനം.

ചെന്നൈയില്‍ തുടര്‍ച്ചയായി പെയ്തിറങ്ങിയ മഴയില്‍ നഗരവും പരിസര പ്രദേശങ്ങളും വെള്ളംനിറഞ്ഞ നിലയിലാണ്. വീടുകളില്‍ കുടുങ്ങിയ സിനിമാതാരങ്ങളെ അടക്കം സുരക്ഷാ സേനാ അംഗങ്ങള്‍ ബോട്ടിലെത്തിയാണ് രക്ഷപ്പെടുത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ  ശിവാനി.സ്റ്റാർ വിജയ് ടിവിയിലെ പരമ്പരുകളിലൂടെ  പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടി. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായിരുന്നു. വിക്രം, വീട്ട്‌ലാ വിശേഷം, ഡിഎസ്പി, നായ് ശേഖർ റിട്ടേൺസ്, ബംപർ എന്നിവയാണ് മറ്റ് നടിയുടെ സിനിമകൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അവിടെ വെള്ളപ്പൊക്കം ഇവിടെ വൈറലാകാന്‍ റീല്‍സ്'; നടി ശിവാനി നാരായണനെതിരെ രൂക്ഷവിമര്‍ശനം
Open in App
Home
Video
Impact Shorts
Web Stories