“സോഫിയ ഒരു പ്രിയപ്പെട്ട മകളും സഹോദരിയും കൊച്ചുമകളും മരുമകളും സുഹൃത്തുമായിരുന്നു. അവൾക്ക് എല്ലാ മൃഗങ്ങളോടും, പ്രത്യേകിച്ച് അവളുടെ 3 വളർത്തുമൃഗങ്ങളോടും അഗാധമായ സ്നേഹമുണ്ടായിരുന്നു, ”റൊമേറോ GoFundMe യുടെ വിവരണത്തിൽ എഴുതി. "അവൾ യാത്ര ആസ്വദിച്ചു, ചുറ്റുമുള്ള എല്ലാവരേയും പുഞ്ചിരിക്കാനുള്ള വഴികൾ എപ്പോഴും കണ്ടെത്തി." സോഫിയയെ വളരെയധികം മിസ് ചെയ്യും, പക്ഷേ അവളുടെ ഓർമ്മ അവളെ സ്നേഹിക്കുന്ന എല്ലാവരുടെയും ഹൃദയത്തിൽ ജീവിക്കും,അവൾ നിത്യശാന്തിയിൽ വിശ്രമിക്കട്ടെ."-റൊമേറോ എഴുതി. 1997 ജൂൺ 10നു മയാമിയിൽ ജനിച്ച സോഫിയ, പതിനെട്ടാം വയസ്സിലാണു അഡള്‍ട്ട് സിനിമ മേഖലയിലേക്ക് വരുന്നത്.
advertisement
ഫെബ്രുവരിയിൽ മറ്റൊരു അഡള്‍ട്ട് സിനിമാതാരം കാഗ്‌നി ലിൻ കാർട്ടർ ആത്മഹത്യ ചെയ്തിരുന്നു. ഒഹായോയിലെ വസതിയിൽ വച്ചാണ് കാഗ്നി മരിച്ചത്. ഈ വർഷം ജനുവരിയിൽ നടിയ ജെസ്സി ജെയ്നിനെ കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറിനൊപ്പം ഒക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെറുവിലെ നടിയായ തൈന ഫീൽഡ്സും ജനുവരിയിൽ മരണത്തിന് കീഴടങ്ങി.
