TRENDING:

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം: ഈ ദിവസത്തിന്റെ പ്രാധാന്യവും ചരിത്രവും അറിയാം

Last Updated:

ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വർഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. ഈ സാഹചര്യത്തിൽ ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വർഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങൾ ഇന്ന് (ജൂൺ 12) ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പഠനമനുസരിച്ച് ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ 2000 മുതലുള്ള കണക്കുകൾ അനുസരിച്ച് മൊത്തത്തിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം 152 മില്യൺ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. അവരിൽ 72 മില്യൺ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്.

ബാലവേലയെ ഉന്മൂലനം ചെയ്യുന്നതിനുളള ആഹ്വാനമാണ് ഈ വർഷത്തെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ വിഷയം. ബാലവേലയുടെ ഏറ്റവും മോശം രൂപങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ 'കൺവെൻഷൻ നമ്പർ 182'ന്റെ ആഗോള അംഗീകാരത്തിന് ശേഷമുള്ള ആദ്യ ലോക ബാലവേല വിരുദ്ധ ദിനമാണിത്.

advertisement

കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും ബാലവേലയ്ക്ക് എതിരായി ജൂൺ 12 മുതൽ ഒരാഴ്ച്ച നീളുന്ന “പ്രവർത്തന ആഴ്ച” ആണ് ഇത്തവണ ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടാതെ ബാലവേലയുടെ ലോകമെമ്പാടുമുള്ള പുതിയ കണക്കുകളുടെ പ്രകാശനവും നടത്തും. കൊവിഡ് കാലത്ത് കുട്ടികളെ സംരക്ഷിക്കുക എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ബാലവേല വിരുദ്ധ ദിനം മുന്നോട്ട് വച്ച ആശയം.

ചരിത്രം

ആഗോള സമൂഹത്തെ നിയന്ത്രിക്കുന്ന ഐക്യരാഷ്ട്ര സംഘടനയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐ‌എൽ‌ഒ) ചേർന്ന് 2002ലാണ് ലോക ബാലവേല വിരുദ്ധ ദിനം ആരംഭിച്ചത്. 5 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സാധാരണ ബാല്യം ഉറപ്പു നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിന് വേണ്ടിയുള്ള ദിവസമാണിത്. കുട്ടികൾക്ക് ഉചിതമായ വിദ്യാഭ്യാസം, ആവശ്യമായ മെഡിക്കൽ സേവനങ്ങൾ, ഒഴിവു സമയം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഈ ദിനത്തിലൂടെ സംഘടനകൾ ലക്ഷ്യമിടുന്നത്.

advertisement

ഈ ദിനത്തിന്റെ പ്രാധാന്യം

കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. ബാലവേലയിലേക്ക് കുട്ടികളെ തള്ളിവിടുന്ന സാഹചര്യങ്ങൾ മനസ്സിലാക്കുകയും കുട്ടികൾക്ക് നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച് പൊതു സമൂഹത്തിൽ അറിവ് വളർത്തുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ബാലവേലയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ സൃഷ്ടിക്കാനുള്ള അവസരമായി ഈ ദിവസം കണക്കാക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords: Child Labour, World Day Against Child Labour, Child, ബാലവേല, ലോക ബാലവേല വിരുദ്ധ ദിനം, കുട്ടികൾ

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം: ഈ ദിവസത്തിന്റെ പ്രാധാന്യവും ചരിത്രവും അറിയാം
Open in App
Home
Video
Impact Shorts
Web Stories