2021ല്‍ കോണിക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലിയും ഒപ്പം ഭര്‍ത്താവും മകളുമടങ്ങുന്ന ഒരു കുടുംബവുമുണ്ടായിരുന്നു. പുറമെ നിന്ന് നോക്കുമ്പോള്‍ അവരുടെ ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍, ഉള്ളില്‍ അവര്‍ വളരെ തകര്‍ന്നടിഞ്ഞ അവസ്ഥയിലായിരുന്നു. തന്റെ വിവാഹജീവിതം തന്നെ തകര്‍ത്തതായി അവര്‍ കരുതി. തുടര്‍ന്ന് ജോലിയിലും നിരാശ തോന്നിതുടങ്ങി. ഇതിന്റെ ഫലമായി അവര്‍ മദ്യത്തെ കൂടുതലായി ആശ്രയിച്ച് തുടങ്ങി. അമിതമായി ഭക്ഷണവും കഴിച്ചു. ഇതോടെ അവരുടെ ശരീരഭാരം 136 കിലോഗ്രാമായി വര്‍ധിച്ചു.
advertisement
നിര്‍ണായകമായ ആ വഴിത്തിരിവ്
ഇതിലൊക്കെ ഒരു മാറ്റമുണ്ടാകണമെന്ന് കോണി തീരുമാനിച്ചു. അതിന്റെ ആദ്യപടിയായി ശരീരഭാരം കുറയ്ക്കണമെന്ന് അവള്‍ തീരുമനിച്ചു. ''നാല് വര്‍ഷം മുമ്പ് പുറമെ നിന്ന് നോക്കുന്ന ഏതൊരാള്‍ക്കും വളരെ മികച്ചൊരു ജീവിതമായിരുന്നു. എനിക്ക് അന്ന് ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉണ്ടായിരുന്നു. കുടുംബജീവിതവും മകളും വീടും തുടങ്ങി എല്ലാവരും ആഗ്രഹിക്കുന്നതെല്ലാം ഉണ്ടായിരുന്നു. എന്നാല്‍, ഇതിനുള്ളിലെല്ലാം അകപ്പെട്ട് പോയതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്,'' ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ കോണി പറഞ്ഞു.
ആറക്ക ശമ്പളമുള്ള റീട്ടെയില്‍ സ്റ്റോര്‍ മാനേജരായ കോണിക്ക് താന്‍ ശരിക്കും ജീവിക്കുന്നില്ലെന്നാണ് തോന്നിയിരുന്നത്.
''2020ലെ കോവിഡ് സമയത്ത് സ്ഥിതി കൂടുതല്‍ വഷളായി. ഞാന്‍ അമിതമായി ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ശരീരഭാരം 45 കിലോഗ്രാമോളം വര്‍ധിച്ചു. ജോലിക്കിടെ തളര്‍ന്നുപോയ ഒരു രാത്രി ഞാന്‍ സ്വയം ചോദിച്ചു, ഇതാണോ എന്റെ ജീവിതം. എന്നാല്‍, അതിനുള്ള ഉത്തരം കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഇങ്ങനെ കുടുങ്ങിക്കിടന്ന് ജീവിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു,'' കോണി പറഞ്ഞു.
പുതിയ തുടക്കം, പുതിയ ജീവിതം
കോണി ആദ്യം ചെയ്തത് ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നു. ''അത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷേ, എനിക്കും എന്റെ മകള്‍ക്കും മെച്ചപ്പെട്ട ഒരു ജീവിതം നല്‍കേണ്ടി വന്നു,'' കോണി പറഞ്ഞു. വൈകാതെ തന്നെ അവര്‍ തന്റെ നിലവിലെ ജോലി ഉപേക്ഷിച്ചു. സ്വന്തമായി ഒരു റിയല്‍എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചു.
ഈ സമയത്ത് അവര്‍ റോളര്‍ സ്‌കേറ്റിംഗ് തുടങ്ങി. അത് അവളുടെ ജീവിതത്തെ മാറ്റി മറിച്ചു. ആദ്യമായി സ്‌കേറ്റിംഗ് നടത്തിയപ്പോള്‍ ഒരു സ്വാതന്ത്ര്യബോധം വന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. ''എനിക്ക് അത് പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു,'' കോണി പറഞ്ഞു. 135 കിലോഗ്രാമിരുന്ന ശരീരഭാരം 45 കിലോഗ്രാമോളം കുറഞ്ഞു.
പ്രചോദിപ്പിക്കുന്ന ജീവിതം
ഒരാളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ബന്ധങ്ങള്‍ അവിചാരിതമായി ഉപേക്ഷിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായി തോന്നിയേക്കാം. പക്ഷേ, വിഷലിപ്തമായ ആളുകളും പിന്തുണ ലഭിക്കാത്ത സാഹചര്യങ്ങളും പലരെയും അതില്‍ കുടുങ്ങിക്കിടക്കുന്നതായി തോന്നിപ്പിച്ചേക്കാം. എന്നാല്‍, മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുമ്പോള്‍ വ്യക്തിപരമായ വളര്‍ച്ചയിലേക്കും പൂര്‍ത്തീകരണത്തിലേക്കുമുള്ള യാത്രയില്‍ നിര്‍ണായകമാണ്.
''ഭാരം കുറയ്ക്കല്‍ ഒരു ഭാഗം മാത്രമായിരുന്നു. സ്‌കേറ്റിംഗ് എന്ന് ധൈര്യവും ഒരു പുതിയ കാഴ്ചപ്പാടും നല്‍കി,'' കോണി പറഞ്ഞു.
ഇന്ന് കോണി റിയല്‍ എസ്റ്റ്‌മേഖലയില്‍ വിജയക്കൊടി പാറിക്കുകയാണ്. അവര്‍ ലോകമെമ്പാടും സ്‌കേറ്റിംഗ് നടത്തുന്നുണ്ട്. മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്നതാണ് അവര്‍ തന്റെ ജീവിതത്തിലൂടെ ലക്ഷ്യമിടുന്നത്. മാറ്റം ഏത് പ്രായത്തിലും സംഭവിക്കും. ഒരിടത്തും കുടുങ്ങിക്കിടക്കേണ്ട ആവശ്യമില്ല, അവര്‍ പറഞ്ഞു.
മകള്‍ തന്റെ ജീവിതത്തില്‍ വലിയ പിന്തുണ നല്കിയെന്നും അവര്‍ വെളിപ്പെടുത്തി. മദ്യപാനം ഉപേക്ഷിച്ച് ജീവിതത്തില്‍ പുതിയൊരു അവസരം തിരഞ്ഞെടുത്തു. യഥാര്‍ത്ഥ ജീവിതത്തെ സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ മാറ്റമെന്നും അവര്‍ വ്യക്തമാക്കി.