TRENDING:

42 വർഷം മുമ്പ് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം തിരിച്ചുകിട്ടി; പോയത് തമിഴ്നാട്ടിൽ നിന്ന്; കണ്ടെടുത്തത് ലണ്ടനിൽനിന്ന്

Last Updated:

1978-ലാണ് നാല് വെങ്കല വിഗ്രഹങ്ങൾ - പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽനിന്ന് 42 വർഷം മുമ്പ് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം തിരികെയെത്തിച്ചു. ലണ്ടനിൽനിന്ന് കണ്ടെടുത്ത വിഗ്രഹമാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചത്. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ 42 വർഷം മുമ്പ് മോഷണം പോയത്.
advertisement

ലണ്ടനിൽ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങൾ ചെന്നൈയിൽ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു. 1978-ലാണ് നാല് വെങ്കല വിഗ്രഹങ്ങൾ - പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. സീതാ-രാമ-ലക്ഷ്മണ-ഹനുമാൻ വിഗ്രഹങ്ങളാണ് അന്ന് മോഷണം പോയത്. ഇതിൽ മൂന്നെണ്ണമാണ് ഇപ്പോൾ തിരിച്ചു കിട്ടിയത്. ഹനുമാൻ വിഗ്രഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് 1978ൽ പൊരയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിരീക്ഷിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ വിവരത്തെത്തുടർന്ന്, മോഷ്ടിച്ച നാല് വിഗ്രഹങ്ങളിൽ മൂന്നെണ്ണം ഈ വർഷം സെപ്റ്റംബറിൽ ലണ്ടനിലെ ഒരു പുരാതന കളക്ടറിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

advertisement

തുടർന്നുള്ള നടപടിക്രമങ്ങൾക്കൊടുവിൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് മൂന്ന് വിഗ്രഹങ്ങൾ (രാമ, ലക്ഷ്മണ, സീത) ഇന്ത്യൻ എംബസിക്ക് കൈമാറുകയായിരുന്നു. വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഈ ആഴ്ച ആദ്യം തമിഴ്‌നാട് സർക്കാരിന് കൈമാറി.

വെള്ളിയാഴ്ച മുഖ്യമന്ത്രി കെ പളനിസ്വാമി ചെന്നൈയിലെ വിഗ്രഹങ്ങൾ പരിശോധിച്ച് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ശങ്കരേശ്വരിക്ക് കൈമാറി. വിഗ്രഹങ്ങൾ ചെന്നൈയിൽ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തിച്ചു. വിഗ്രഹങ്ങൾ ഔദ്യോഗികമായി നവംബർ 25 ന് പുനഃസ്ഥാപിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
42 വർഷം മുമ്പ് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം തിരിച്ചുകിട്ടി; പോയത് തമിഴ്നാട്ടിൽ നിന്ന്; കണ്ടെടുത്തത് ലണ്ടനിൽനിന്ന്
Open in App
Home
Video
Impact Shorts
Web Stories