പോലീസുകാർ ഇവരെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകളുടെ എണ്ണം നിയന്ത്രണവിധേയമായതോടെ സംഭവം കൈവിട്ടു പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരത്തി വെച്ചിരിക്കുന്ന മദ്യക്കുപ്പികൾ നശിപ്പിക്കാൻ കൊണ്ടുവന്ന ജെസിബി ലോഡറും വീഡിയോയിൽ കാണാം. അനധികൃതമായി സൂക്ഷിച്ച ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് നശിപ്പിച്ച് കളയാനായി പോലീസ് കൊണ്ടുവന്നത്. എന്നാൽ നാട്ടുകാർ ഈ സാഹചര്യം മുതലെടുത്ത് മദ്യക്കുപ്പികൾ കൊള്ളയടിച്ച് ഓടുകയായിരുന്നു.
advertisement
അതേസമയം ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുന്നത്. ഈ വർഷം ജൂലൈയിൽ സ്പീഡ് ബമ്പറിൽ തട്ടി വാഹനത്തിൽ നിന്ന് റോഡിൽ വീണ മദ്യപ്പെട്ടികൾ ആളുകൾ കൈക്കലാക്കി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാജ്പൂർ ചുങ്കിയിൽ താമസിക്കുന്ന സന്ദീപ് യാദവ് എന്നയാളുടെ വണ്ടിയിൽ നിന്നാണ് മദ്യത്തിന്റെ പെട്ടികൾ റോഡിൽ വീണത്. ഇയാൾ മിതാവാലി ഗ്രാമത്തിൽ മദ്യവിൽപന നടത്തുന്ന ആളാണ്. മദ്യക്കുപ്പികൾ അടങ്ങുന്ന ഏകദേശം 110 പെട്ടികൾ വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായി സ്പീഡ് ബമ്പറിൽ തട്ടി മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. തുടർന്ന് 30 പെട്ടികൾ റോഡിൽ വീഴുകയും ചെയ്തു. ഇത് കണ്ടു നിന്ന നാട്ടുകാർ ഈ അവസരം മുതലെടുത്ത് കയ്യിൽ കിട്ടിയ കുപ്പികളുമായി സ്ഥലം വിടുകയായിരുന്നു.