ചിത്രം വൈറലായതോടെ ബെഞ്ചമിനില്‍ നിന്ന് യുപിപിഎല്‍ അകലം പാലിക്കുകയാണ്. ബെഞ്ചമിനുമായി പാര്‍ട്ടിക്ക് നിലവില്‍ ബന്ധമൊന്നുമില്ലെന്നും ജനുവരിയില്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും പാര്‍ട്ടി പ്രസിഡന്റ് പ്രമോദ് ബോറോ പറഞ്ഞു. വില്ലേജ് കൗണ്‍സില്‍ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഫെബ്രുവരിയില്‍ ഇയാളെ നീക്കം ചെയ്തതാണെന്നും ബോറോ അറിയിച്ചു.
''ബെഞ്ചമിന്‍ ബസുമത്രിയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുപിപിഎല്ലുമായി ബെഞ്ചമിന് നിലവില്‍ ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ്. 2024 ജനുവരി 10-ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ജനുവരി അഞ്ചിന് ഹരിസിംഗ ബ്ലോക്ക് കമ്മിറ്റിയില്‍ നിന്ന് കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതാണ്,'' ബോറോ സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്തമാണ്. ബസുമത്രിയുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദിയല്ലെന്നും ബോറോ കൂട്ടിച്ചേര്‍ത്തു. ബസുമത്രിയുടെ ഇപ്പോള്‍ വൈറലാകുന്ന ചിത്രം അഞ്ച് വര്‍ഷം മുമ്പ് ഒരു പാര്‍ട്ടിക്കിടെ എടുത്തതാണെന്നും അതില്‍ ഉപയോഗിച്ചിരിക്കുന്ന പണം അദ്ദേഹത്തിന്റെ സഹോദരിയുടേതാണെന്നും ബോറോ വ്യക്തമാക്കി.
