ഇളംകാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോൺ വിളിച്ചു പറഞ്ഞത്. സിന്ധു പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോനെ വിവരം അറിയിച്ചു. തുടർന്ന് കലക്ടറും പൊലീസും വിവരമറിഞ്ഞു. തുടർന്നാണ് പൊലീസെത്തി ജെസിയെ മോചിപ്പിച്ചത്.
Also Read ഗ്ലൗസും മാസ്കും, പോരാത്തതിന് കുടയും; പൊലീസിനെ വട്ടംചുറ്റിച്ച് സിസി ടിവിയിലും പതിയാതെ കള്ളൻ
advertisement
വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നു. ഭർത്താവും മകനും വീടിന്റെ മുകൾ നിലയിൽ ഉണ്ടായിരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു രണ്ട് നിലയുള്ള വീട്ടിൽ ജെസി താഴത്തെ നിലയിലും ഭർത്താവും മകനും മുകൾ നിലയിലുമാണ് താമസം. ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2021 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ഗേറ്റ് വെൽഡ് ചെയ്തു; വീട്ടമ്മയെ മോചിപ്പിച്ചത് പൊലീസ്
