ജീവനക്കാരുടെ ഉറങ്ങാനുള്ള അവകാശവുമായി ബന്ധപ്പെട്ട് കമ്പനി സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ അയച്ച ഇന്റേണൽ ഇമെയിലിന്റെ സ്‌ക്രീൻ ഷോട്ടും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഉച്ചയുറക്കം ജീവനക്കാരുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുമെന്ന നാസയുടെയും (NASA) ഹാർവാർഡിന്റെയും (Harvard) പഠനങ്ങളെക്കുറിച്ചും മെയിലിൽ പ്രതിപാദിക്കുന്നുണ്ട്.
advertisement
കോർപ്പറേറ്റ് സംസ്കാരം തന്നെ കമ്പനി പുനർനിർമിക്കാൻ പോകുകയാണെന്നും പുതിയൊരു മാറ്റത്തിന്റെ തുടക്കമായിരിക്കും ഇതെന്നുമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. ഈ തീരുമാനമെടുത്ത മുഴുവൻ മാനേജ്‌മെന്റ് ടീമിനും അഭിനന്ദനങ്ങൾ എന്ന് മറ്റൊരാൾ കുറിച്ചു. ഈ അര മണിക്കൂർ ഉച്ചയുറക്കത്തിലൂടെ ഒരു ദിവസത്തെ, രണ്ട് ഗുണമേന്മയുള്ള വർക്കിംഗ് സെഷനുകളാക്കി കമ്പനി മാറ്റുകയാണെന്നും വിപണിയിൽ പുതിയ ട്രെൻഡുകൾ കൊണ്ടുവരാൻ ഇത് സഹായകരമാകുമെന്നുമാണ് മറ്റൊരു ലിങ്‍ഡിൻ ഉപയോക്താവിന്റെ കമന്റ്.
100 ദിവസത്തേക്ക് ദിവസേന ഒമ്പത് മണിക്കൂർ ഉറങ്ങാൻ തയ്യാറായ ഇന്റേണുകൾക്ക് 2019 ൽ കമ്പനി ഒരു ലക്ഷം രൂപ നൽകിയിരുന്നു. Wakefit.co 'Wakefit Sleep Internship' എന്ന പേരിലായിരുന്നു ഇന്റേൺഷിപ്പ് പ്രോഗ്രാം. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ 100 ദിവസത്തേക്ക് എല്ലാ രാത്രിയും ഒൻപത് മണിക്കൂർ ആണ് ഉറങ്ങേണ്ടിയിരുന്നത്. കമ്പനിയുടെ മെത്തയിൽ ഉറങ്ങി, അത്യാധുനിക ഫിറ്റ്നസ്, സ്ലീപ്പ് ട്രാക്കർ ഉപകരണങ്ങളും ഉപയോഗപ്പെടുത്തി, വിദഗ്ധരിൽ നിന്നുള്ള കൗൺസിലിംഗ് സെഷനുകളിലും ഇവർക്ക് പങ്കെടുക്കേണ്ടിയിരുന്നു.
''ഒരു സ്ലീപ്പ് സൊല്യൂഷൻ കമ്പനി എന്ന നിലയിൽ, നന്നായി ഉറങ്ങാൻ ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം. നിർഭാഗ്യവശാൽ, പലരുടെയും ജീവിതം തിരക്കിട്ട ഒരു ഓട്ടമായതിനാൽ ഉറക്കം വേണ്ട രീതിയിൽ നടക്കാറുമില്ല,. ഇത് നമ്മുടെ ആരോഗ്യത്തെയും ഉൽപാദനക്ഷമതയെയും ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു,” രാമലിംഗഗൗഡയെ ഉദ്ധരിച്ച് ബെസ്റ്റ് മീഡിയ ഇൻഫോ.കോം (bestmediainfo.com) റിപ്പോർട്ട് ചെയ്തു.
അൺലിമിറ്റഡ് ലീവ് എന്ന ആകർഷകമായ ഓഫറുമായി ന്യൂസിലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ഷൻസ്റ്റെപ്പ് (Actionstep) എന്ന കമ്പനി അടുത്തിടെ രംഗത്തെത്തിയിരുന്നു. കമ്പനിയുടെ പുതിയ നയം അനുസരിച്ച്, ജീവനക്കാർക്ക് ഒരു വർഷത്തിൽ ഒരു മാസം നീണ്ട അവധി എടുക്കാം. നീണ്ട അവധി എടുത്ത് ഒന്നു റിലാക്സ് ചെയ്തു വരാനും തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി സമയം കണ്ടെത്താനും ജീവനക്കാരെ സഹായിക്കുന്നതാണ് പുതിയ നയം.