TRENDING:

അടിപൊളി! ട്രെയിനിലിരുന്ന് സൊമാറ്റോയിൽ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അനുഭവം പങ്കുവെച്ച് യുവാവ്

Last Updated:

ട്രെയിനിലെ ഭക്ഷണത്തെക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട സേവനമാണ് സൊമാറ്റയുടേതെന്നാണ് ഒരാൾ കമന്റ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൊമാറ്റോയുടെ ട്രെയിന്‍ ഫുഡ് ഡെലിവറി സേവനം ഉപയോഗിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച ബംഗളുരു സ്വദേശിയായ യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സണ്ണി ഗുപ്തയാണ് തന്റെ അനുഭവം വ്യക്തമാക്കി എക്‌സില്‍ പോസ്റ്റിട്ടത്. മുംബൈയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൊമാറ്റോ ആപ്പ് വഴി ഇദ്ദേഹം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
News18
News18
advertisement

സൊമാറ്റോ ആപ്പില്‍ തന്റെ പിഎന്‍ആര്‍(പാസഞ്ചര്‍ നെയിം റെക്കോര്‍ഡ്) നമ്പര്‍ ആദ്യം നല്‍കി. ശേഷം ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷന്‍ തെരഞ്ഞെടുക്കണമായിരുന്നു. താന്‍ പനവേല്‍ സ്റ്റേഷനാണ് തെരഞ്ഞെടുത്തതെന്ന് സണ്ണി ഗുപ്ത പറഞ്ഞു.

' ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് സൊമാറ്റോയില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചത്,'' സണ്ണി എക്‌സില്‍ കുറിച്ചു.

ട്രിപ്പിള്‍ ഷെസ്വാന്‍ റൈസ് ആണ് താന്‍ ഓര്‍ഡര്‍ ചെയ്തതെന്നും മികച്ച സേവനമായിരുന്നു സൊമാറ്റോയില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് നാല് ദിവസം മുമ്പ് മുന്‍കൂട്ടി സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ഓര്‍ഡര്‍ ക്യാന്‍സലും ചെയ്യാം.

advertisement

ഒടുവില്‍ ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍ പനവേല്‍ സ്റ്റേഷനില്‍ തന്റെ ട്രെയിന്‍ വരുന്നത് വരെ കാത്തുനിന്നുവെന്നും സണ്ണി പറഞ്ഞു.

''ട്രെയിന്‍ അല്‍പ്പം ലേറ്റായി.എന്നിട്ടും ഡെലിവറി ജീവനക്കാരന്‍ എന്നെയും കാത്തുനിന്നു. ഇതാദ്യമായിട്ടാണ് ഡെലിവറിയ്ക്കായി സൊമാറ്റോ ഡെലിവറി ഏജന്റ് എന്നെ കാത്തുനില്‍ക്കുന്നത്,'' എന്ന് സണ്ണി പറഞ്ഞു.

നിരവധി പേരാണ് സണ്ണിയുടെ പോസ്റ്റ് ഏറ്റെടുത്ത് രംഗത്തെത്തിയത്. പത്ത് ലക്ഷത്തിലധികം പേര്‍ ഇതിനോടകം പോസ്റ്റ് കണ്ടു. സൊമാറ്റോയുടെ ഈ നൂതന സേവനത്തെ പലരും അഭിനന്ദിക്കുകയും ചെയ്തു.

advertisement

'' ട്രെയിനില്‍ ഭക്ഷണം എത്തിക്കുന്ന സൊമാറ്റോയുടെ ഫീച്ചര്‍ വളരെ ഉപകാരപ്രദമാണ്. ഞാന്‍ നിരവധി തവണ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിലെ ഭക്ഷണത്തെക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടതാണിത്. നമ്മള്‍ തെരഞ്ഞെടുക്കുന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കും,'' എന്നൊരാള്‍ കമന്റ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഈ ഫീച്ചര്‍ ഉപയോഗിച്ചപ്പോഴുണ്ടായ മോശം അനുഭവങ്ങളും ചിലര്‍ കമന്റ് ചെയ്തു. 'ഒരിക്കല്‍ ട്രെയിനില്‍ വെച്ച് ഓര്‍ഡര്‍ ചെയ്ത മീഡിയം സൈസ് പിസയ്ക്ക് 460 രൂപ കൊടുക്കേണ്ടി വന്നു. ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് എത്തിയത്. തണുത്ത് മരവിച്ച പിസയാണ് എനിക്ക് ലഭിച്ചത്,'' എന്നൊരാള്‍ കമന്റ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അടിപൊളി! ട്രെയിനിലിരുന്ന് സൊമാറ്റോയിൽ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അനുഭവം പങ്കുവെച്ച് യുവാവ്
Open in App
Home
Video
Impact Shorts
Web Stories