ലെബനീസ് വെഡ്ഡിംഗ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഐസ് ക്യൂബില്‍ നിന്ന് വിവാഹ വേദിയിലേക്ക് ഇറങ്ങി വരുന്ന വധൂവരന്മാരുടെ വീഡിയോയും മ്യൂസിക്കല്‍ സെറ്റും മറ്റ് പരിപാടികളുമെല്ലാം സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. മാറ്റര്‍ഹോണ്‍ കൊടുമുടിക്ക് തൊട്ടടുത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മാറ്റിലാണ് വിവാഹവേദി ഒരുക്കിയിരുന്നത്.
മഞ്ഞുമാലാഖമാരുടെ വേഷം അണിഞ്ഞ വയലിനിസ്റ്റുകള്‍ വിവാഹവേദിക്കരികെ പരിപാടികള്‍ അവതരിപ്പിച്ചു. മഞ്ഞുകൊണ്ടുണ്ടാക്കിയ വെളുത്ത പൂക്കള്‍ കൊണ്ടാണ് വിവാഹവേദിയിലേക്കുള്ള പാതകള്‍ അലങ്കരിച്ചത്. ഐസ് ക്യൂബിനുള്ളില്‍ നിന്ന് ദമ്പതികള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു. 2222 അടി ഉയരത്തിലാണ് ഈ വിവാഹവേദി ഒരുക്കിയിരുന്നത്.
advertisement
ഏപ്രില്‍ 16ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ആയിരകണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേര്‍ പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവെച്ചു. വിവാഹവും ചുറ്റുമുള്ള കാഴ്ചകളും വളരെ മനോഹരമായിരിക്കുന്നുവെന്ന് പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. വിവാഹവും വിവാഹവേദിയും വളരെയധികം ഇഷ്ടമായെന്ന് മറ്റൊരാള്‍ കുറിച്ചു. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലും കാണുമെന്ന് കരുതാത്ത ഒരു ഭാവനാ ലോകം പോലെയുണ്ട് ഇതെന്നും വളരെയധികം ഇഷ്ടമായെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. എന്നാല്‍, ഇവര്‍ക്ക് തണുക്കുന്നില്ലേയെന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. നവദമ്പതികള്‍ക്കും ഇങ്ങനെയൊരു വേദി ഡിസൈന്‍ ചെയ്ത ഡിസൈനര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു.