TRENDING:

മോദിയുടെ മാൻ vs വൈൽഡ് ഏപ്പിസോഡ് കണ്ടവർ ഗൂഗിളിൽ തെരഞ്ഞത് നമ്മുടെ കറിവേപ്പിലയെ കുറിച്ച്

Last Updated:

ഏപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തെരഞ്ഞത് സ്വീറ്റ് നീമിനെ കുറിച്ചാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ പ്രശസ്ത ഷോയായ മാൻ vs വൈൽഡിൽ സാഹസികനും അവതാരകനുമായ ബെയർ ഗ്രിൽസിനൊപ്പം അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ ഏപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് ശേഷം ഇന്ത്യക്കാർ ഗൂഗിളിൽ തെരഞ്ഞത് നമ്മുടെ കറിവേപ്പിലയെ കുറിച്ച്. തിങ്കളാഴ്ചയാണ് എല്ലാവരും കാത്തിരുന്ന മോദി പങ്കെടുക്കുന്ന ഏപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
advertisement

also read: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് ദേശീയ ഉദ്യാനത്തിൽ ഇരുവരും സഞ്ചരിക്കുന്നതാണ് ഈ ഏപ്പിസോഡ്. വന്യജീവികളുടെ സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ഇതിൽ വ്യക്തമാക്കുന്നു. യുവാവായിരിക്കെ ഹിമാലയത്തിൽ ജീവിച്ചതുൾപ്പെടെയുള്ള മോദിയുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങളെ കുറിച്ച് മോദി ഈ ഏപ്പിസോഡിൽ വ്യക്തമാക്കുന്നുണ്ട്.

ഇരുവരുടെയും നദിയിലൂടെയുള്ള യാത്രയാണ് ഇതിലെ ഹൈലൈറ്റ്. ഈ യാത്രയ്ക്കിടെ ഗ്രിൽസ് മോദിക്ക് ഫ്ലാസ്കിൽ നിന്ന് ചായ നൽകുന്നുണ്ട്. സ്വീറ്റ് നീം ഇട്ടതാണിതെന്ന് ഗ്രിൽ പറയുന്നുണ്ട്. തുടർന്ന് ഇരുവരും സ്വീറ്റ് നീമിനെ കുറിച്ച് ചർച്ച ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ വീട്ടമ്മമാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമായി സ്വീറ്റ് നീം മാറിയതിനെ കുറിച്ച് മോദി വിവരിക്കുന്നുണ്ട്. കറികൾക്ക് പ്രസിദ്ധമാണ് ഇന്ത്യ. ഇന്ത്യയിലെ കറികളിൽ ഒഴിച്ചുകൂടാനാവാത്തതാണ് ഇത്- മോദി പറഞ്ഞു.

advertisement

ഈ ഏപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തെരഞ്ഞത് സ്വീറ്റ് നീമിനെ കുറിച്ചാണ്. വീടുകളിൽ ഉപയോഗിക്കുന്ന ഈ ഇലകളുടെ പ്രയോജനത്തെ കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. മോദി പങ്കെടുത്ത ഏപ്പിസോഡുമായി ബന്ധപ്പെട്ട് തന്നെയാണ് കറിവേപ്പിലയെ കുറിച്ച് തെരഞ്ഞിരിക്കുന്നത്.

എന്താണ് സ്വീറ്റ് നീം/ നീം ഇലകൾ?

കറിവേപ്പില അല്ലെങ്കിൽ കടിപട്ട എന്നറിയപ്പെടുന്ന ഇലകളാണ് ഇത്. പരമ്പരാഗതമായി ഇന്ത്യൻ അടുക്കളയിൽ ഇത് ഉപയോഗിച്ച് വരുന്നുണ്ട്. കാൻസർ, പ്രമേഹം എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണ് കറിവേപ്പില എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മോദിയുടെ മാൻ vs വൈൽഡ് ഏപ്പിസോഡ് കണ്ടവർ ഗൂഗിളിൽ തെരഞ്ഞത് നമ്മുടെ കറിവേപ്പിലയെ കുറിച്ച്