മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയാകുന്ന മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയാണ് സിംഗ് പത്രിക സമർപ്പിച്ചത്.

news18
Updated: August 13, 2019, 5:56 PM IST
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
മൻമോഹൻ സിംഗ്
  • News18
  • Last Updated: August 13, 2019, 5:56 PM IST
  • Share this:
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയാകുന്ന മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയാണ് സിംഗ് പത്രിക സമർപ്പിച്ചത്. ബി ജെ പിയുടെ രാജ്യസഭാ എംപി മദൻലാൽ സെയ്നി അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് മൻമോഹൻ സിംഗ് മത്സരിക്കുന്നത്.

നാല് സെറ്റ് നാമനിർദ്ദേശ പത്രികകൾ അദ്ദേഹം സമർപ്പിച്ചു. വിമാന മാർഗമാണ് മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയത്. ജയ്പൂരിലെത്തിയ അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്‍റും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് സ്വീകരിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. സെയ്നിയുടെ കുടുംബാംഗങ്ങളെ അനുശോചനം Manmohan Singh Files Rajya Sabha Nomination from Rajasthanഅറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പിന്തുണയുമായി ചെന്നിത്തല; CMDRFലേക്ക് സഹായം ചെയ്യരുതെന്ന് പറയുന്നത് തെറ്റ്

100 എം‌എൽ‌എമാർ, 12 സ്വതന്ത്രർ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എം‌എൽ‌എമാർ എന്നിവരുടെ പിന്തുണ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മൻമോഹൻ സിംഗിന് ഉണ്ട്.

അതേസമയം, രാജ്യസഭാ സീറ്റിലേക്ക് ബി ജെ പി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്ക് രാജസ്ഥാൻ നിയമസഭയിൽ 73 എം‌എൽ‌എമാരാണുള്ളത്. 1991 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാം​ഗമായിരുന്നു മൻമോഹൻ സിംഗ്.

First published: August 13, 2019, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading