വിമാനയാത്ര പുറപ്പെട്ടെങ്കിലും ഇയാള്‍ ഡ്യൂട്ടിക്ക് ഹാജരായില്ല. യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവുമൊന്നും വിളമ്പിയില്ല. തുടര്‍ന്ന് ഇയാളുടെ സഹപ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പൂര്‍ണനഗ്നനായി ടോയ്‌ലറ്റിനുള്ളിൽ നിന്ന് നൃത്തം ചെയ്യുന്ന ഇയാളെ കണ്ടെത്തിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
''ഇയാള്‍ ലഹരി ഉപയോഗിച്ചതായാണ് കരുതുന്നത്. കാരണം വിമാനത്തിനുള്ളില്‍ ഇങ്ങനെ പെരുമാറുന്നത് അസാധാരണമാണ്. ഈ സംഭവം നടക്കുമ്പോള്‍ വിമാനം 37,000 അടി ഉയരത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു,'' വിമാനത്തിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു.
advertisement
മറ്റ് കാബിന്‍ ക്രൂ അംഗങ്ങള്‍ ഇയാളുടെ ശരീരത്തിലേക്ക് ഒരു ഫസ്റ്റ് ക്ലാസ് പൈജാമ എറിഞ്ഞ് നല്‍കി. ഇതിന് ശേഷം ഇയാളെ ഫസ്റ്റ് ക്ലാസ് കാബിനിലേക്ക് മാറ്റി. പിന്നീട് അയാള്‍ യാത്ര അവസാനിക്കുന്നതുവരെ ഇവിടെ തുടര്‍ന്നതായി റിപ്പോർട്ടിൽ പറയുന്നു..
വിമാനം ലാന്‍ഡ് ചെയ്ത ശേഷം ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് ശേഷം വിമാനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. അതുവരെ ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ദക്ഷിണ ലണ്ടനിലെ കോള്‍ഡ്‌സണില്‍ നിന്നുള്ള 21കാരിയായ ഫ്‌ളൈറ്റ് അറ്റന്‍ഡ് ഷാര്‍ലറ്റ് മേ ലീ ശ്രീലങ്കയിലേക്ക് 1.2 മില്ല്യണ്‍ പൗണ്ട് വിലമതിക്കുന്ന കഞ്ചാവ് കടത്തിയ കേസിൽ കഴിഞ്ഞ ദിവസം കൊളംബോ കോടതിയില്‍ ഹാജരായിരുന്നു.
മേയ് 11ന് ശ്രീലങ്കയിലെ ബന്ദാരനായകെ വിമാനത്താവളത്തില്‍വെച്ചാണ് ലീ അറസ്റ്റിലായത്. ശ്രീലങ്കന്‍ പോലീസ് അവരുടെ സ്യൂട്ട്‌കേസില്‍ നിന്ന് 46 കിലോഗ്രാം സിന്തറ്റിക് കഞ്ചാവ് 'കുഷ്' കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.