ജോലി തേടിയെത്തുന്നവരുടെ ബയോഡേറ്റ (Resume) വ്യക്തവും ആകര്‍ഷകമായിരിക്കണമെന്നും എമിലി പറഞ്ഞു. ആകര്‍ഷകമല്ലാത്ത അത്തരം ബയോഡേറ്റകള്‍ക്ക് താന്‍ പരിഗണന കൊടുക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി.''സ്വന്തം പേര് വരെ ശരിയായ പറയാന്‍ അറിയാത്തവരെ കണ്ടിട്ടുണ്ട്. ചിലര്‍ താന്‍ പഠിച്ച സര്‍വകലാശാലയുടെയും മുമ്പ് ജോലി ചെയ്ത സ്ഥാപനങ്ങളുടെയും പേര് വരെ തെറ്റിച്ച് പറയും,'' എമിലി കൂട്ടിച്ചേർത്തു. ഉദ്യോഗാര്‍ത്ഥിയുടെ അശ്രദ്ധയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എമിലി വ്യക്തമാക്കി.
'' ബയോഡേറ്റയിലെ ഒരു തെറ്റ് ഒക്കെ പോട്ടെ എന്ന് വെയ്ക്കാം. എന്നാല്‍ ഒന്നിലധികം തെറ്റുകള്‍ വന്നാലോ? അത് അത്ര നിസാരമായി തള്ളിക്കളയാനാകില്ല,'' എമിലി പറഞ്ഞു. അത്തരം ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് ക്ഷണിക്കാന്‍ പോലും കമ്പനികള്‍ മടിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
അതുകൊണ്ട് തന്നെ ജോലിയ്ക്കായി സമര്‍പ്പിക്കുന്ന അപേക്ഷയിലും ബയോഡേറ്റയിലും തെറ്റുകള്‍ വരുത്താതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്ന് എമിലി പറഞ്ഞു. ബയോഡേറ്റയിലെ വിവരങ്ങളെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും എമിലി അഭിപ്രായപ്പെടുന്നു.
ബയോഡേറ്റയില്‍ വ്യാജ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് ജോലിയ്ക്കായി അപേക്ഷിക്കുന്നവര്‍ വരുത്തുന്ന മറ്റൊരു തെറ്റ്. നിങ്ങള്‍ക്ക് ഒരു ബിരുദമില്ലെങ്കില്‍ ഇല്ല എന്ന് തന്നെ ബയോഡേറ്റയില്‍ വ്യക്തമാക്കണം. അല്ലാതെ വ്യാജ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് കമ്പനി പിന്നീട് നടത്തുന്ന സൂക്ഷ്മപരിശോധനയില്‍ തെളിയും. അത് നിങ്ങള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നും എമിലി പറഞ്ഞു.