TRENDING:

'സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന...'; ചോദ്യപേപ്പറിലെ പരാമർശത്തിനെതിരെ മോഹൻലാൽ ആരാധകർ

Last Updated:

മോഹൻലാലിനെക്കുറിച്ചുള്ള ചോദ്യം വന്നത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമായി. എന്നാൽ, ചോദ്യപേപ്പറിൽ കടന്നുകൂടിയ ചില വസ്തുതാപരമായ തെറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്

advertisement
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർ‌ഷ മോഡൽ പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെക്കുറിച്ചുള്ള ചോദ്യം വന്നത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമായി. എന്നാൽ, ചോദ്യപേപ്പറിൽ കടന്നുകൂടിയ ചില വസ്തുതാപരമായ തെറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്.
ഹയർ സെക്കൻഡറി ഒന്നാം വർ‌ഷ മോഡൽ പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ചോദ്യം
ഹയർ സെക്കൻഡറി ഒന്നാം വർ‌ഷ മോഡൽ പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ചോദ്യം
advertisement

സാധാരണയായി വിദേശ എഴുത്തുകാരെയും ശാസ്ത്രജ്ഞരെയും കുറിച്ച് പ്രൊഫൈൽ തയാറാക്കാൻ ആവശ്യപ്പെടാറുള്ള സ്ഥാനത്താണ് ഇത്തവണ മോഹൻലാൽ ഇടംപിടിച്ചത്. നടന്റെ ജനനം, പുരസ്കാരങ്ങൾ, കുടുംബാംഗങ്ങളുടെ പേര് എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ചോദ്യസൂചനകളിൽ നൽകിയിരുന്നു. പരീക്ഷാച്ചൂടിനിടയിൽ പ്രിയതാരത്തെക്കുറിച്ചുള്ള ചോദ്യം കണ്ടത് കുട്ടികൾക്ക് വലിയ ആശ്വാസവും കൗതുകവുമായി.

പിഴവുകൾ

ചോദ്യപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, അതിലെ പിഴവുകൾ ആരാധകർ ചൂണ്ടിക്കാട്ടി. മോഹൻലാൽ സിനിമയിലെത്തിയത് 1978-ൽ 'തിരനോട്ടം' എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ചോദ്യപേപ്പറിൽ 1978ൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെയാണ് താരം എത്തിയത് എന്നാണ് നൽകിയിരുന്നത്. യഥാർത്ഥത്തിൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' റിലീസ് ചെയ്തത് 1980ലാണ്.

advertisement

ചോദ്യസൂചനകളിൽ മോഹൻലാലിനെ വിശേഷിപ്പിക്കാൻ 'So-called superstar' (സൂപ്പർ സ്റ്റാർ എന്നു വിളിക്കപ്പെടുന്ന) എന്ന പ്രയോഗം ഉപയോഗിച്ചതിനെതിരെ ആരാധകർ പ്രതിഷേധം രേഖപ്പെടുത്തി. ഇത് താരത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് വിമർശകരുടെ വാദം. 'വൃഷഭ' എന്ന ചിത്രം റിലീസ് ചെയ്തതായും ചില വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലും പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചോദ്യപേപ്പറിൽ അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ എന്നിവയ്‌ക്കൊപ്പം അടുത്തിടെ ലഭിച്ച ദാദാസാഹിബ് ഫാൽക്കെ അവാർഡിനെക്കുറിച്ചും പരാമർശിച്ചിരുന്നു. മോഹൻലാലിന്റെ കരിയറിലെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും വാർത്തയിൽ സൂചിപ്പിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Higher Secondary first-year (Plus One) model English examination in Kerala has sparked a massive debate on social media due to several factual errors and controversial phrasing regarding actor Mohanlal. While students were initially excited to see a profile-writing question based on the Malayalam superstar instead of the usual writers or scientists, the joy was short-lived as eagle-eyed fans pointed out significant blunders. The most controversial part was the use of the term "So-called superstar" to describe the actor. Fans and critics have slammed this wording, calling it disrespectful and an insult to his legendary career.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന...'; ചോദ്യപേപ്പറിലെ പരാമർശത്തിനെതിരെ മോഹൻലാൽ ആരാധകർ
Open in App
Home
Video
Impact Shorts
Web Stories