അഭിഭാഷകയുടെ പോസ്റ്റില്‍ ചൂടേറിയ ചര്‍ച്ച
സാമൂഹികമാധ്യമമായ എക്‌സിലാണ് ദോഷി തന്റെ പോസ്റ്റ് പങ്കുവെച്ചത്. പാചകക്കാരന്റെ ശമ്പളം അതിശയോക്തി കലര്‍ന്നതാണെന്ന് ഒരാള്‍ അവകാശപ്പെട്ടു. ''പാര്‍ട്ട് ടൈമായി പാചകം ചെയ്യുന്നയാള്‍ക്ക് മാസം ഒരു വീട്ടില്‍ നിന്ന് 18,000 രൂപ ലഭിക്കുന്നുവെന്നത് അതിശയോക്തി കലര്‍ന്നതാണ്. ഗുരുഗ്രാമില്‍ പോലും ഇത് നാലായിരം മുതല്‍ 6000 രൂപവരെയാണ്,''ഒരാള്‍ പറഞ്ഞു.
പാചകക്കാരന്‍ പാചകത്തിനായി വെറും 30 മിനിറ്റ് മാത്രമെ എടുക്കുന്നുള്ളൂവെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ''18,000 രൂപയെന്നതിനോട് യോജിക്കാനാകും? പക്ഷേ, 30 മിനിറ്റ്? 30 മിനിറ്റിനുള്ളില്‍ അദ്ദേഹം പാചകം ചെയ്യുന്നത് എന്താണ്? ചപ്പാത്തിയും പച്ചക്കറിയും മാത്രം പാചകം ചെയ്യുകയാണെങ്കില്‍ പോലും കുറഞ്ഞത് 45 മിനിറ്റെങ്കിലും വേണം,'' ഒരു ഉപയോക്താവ് പറഞ്ഞു.
advertisement
മറ്റൊരാള്‍ ഗുരുഗ്രാമിലെ ഒരു പാചകക്കാരന്റെ ശമ്പളവുമായി ഈ നിരക്ക് താരതമ്യം ചെയ്തു. ''ഞാന്‍ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. പാചകക്കാര്‍ക്ക് 6000 രൂപ മുതല്‍ 12,000 രൂപ വരെ നല്‍കിയിട്ടുണ്ട്. സാധാരണയായി ഒരാള്‍ക്ക് 2500 രൂപ വെച്ച് ഒരു ദിവസം ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസം രണ്ടു തവണ പാചകത്തിനായി വരുന്നു. ഇത്തരത്തില്‍ ദിവസം നാല് മുതല്‍ അഞ്ച് വീടുകളില്‍ വരെ ജോലി ചെയ്യുന്നു. ഇതിലൂടെ അവര്‍ 30000 രൂപ മുതല്‍ 60,000 രൂപ വരെ ഒരു മാസം വരുമാനം നേടുന്നു,'' മറ്റൊരാള്‍ പറഞ്ഞു.
''നിങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിന് 30 മിനിറ്റ് ചെലവഴിക്കുന്ന ഒരാള്‍ക്ക് മാസം 18,000 രൂപ നല്‍കുന്നത് വഞ്ചനയാണ്. അല്ലെങ്കില്‍ ഇയാള്‍ പാചകക്കാരന്‍, ഡയറ്റീഷ്യന്‍, ന്യൂട്രീഷനിസ്റ്റ്, ബാരി അല്ലന്‍ എന്നിവരുടെ ഒരു മിശ്രിതമായിരിക്കും,'' മറ്റൊരു ഉപഭോക്താവ് പറഞ്ഞു.
അതേസമയം, ഒരു ദിവസം 10 മുതല്‍ 12 വീടുകളില്‍ വരെ ഈ പാചകക്കാരന്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പലരും ആകാംക്ഷപൂര്‍വം ചോദിച്ചു. ''30 മിനിറ്റിനുള്ളില്‍ മുഴുവന്‍ ഭക്ഷണവും പാകം ചെയ്യാന്‍ കഴിയുമെങ്കില്‍ അയാളെ ജാദുഗര്‍ എന്ന് വിളിക്കണം. ഒരു ദിവസം 12 വീടുകളില്‍ ജോലി പൂര്‍ത്തിയാക്കുന്നതിന് അദ്ദേഹം എന്ത് ബ്ലാക്ക് മാജിക്കാണ് കാണിക്കുന്നതെന്ന് എനിക്ക് അറിയണം,'' ഒരാള്‍ ആവശ്യപ്പെട്ടു.
ഒരു പാചകക്കാരനും 30 മിനിറ്റിനുള്ളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നില്‍ ജീവിച്ചതിന്റെ അനുഭവമാണിതെന്ന് മറ്റൊരു പോസ്റ്റില്‍ ദോഷി പിന്നീട് അവകാശപ്പെട്ടു. അധികവരുമാനം നേടുന്ന ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പാചകക്കാര്‍ ഈടാക്കുന്ന തുകയാണ് താന്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''12 പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു ദിവസം 2500 രൂപ ഈടാക്കുന്നത് അമിതവിലയല്ല, അവിടെ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നതാണ് പ്രധാനം,'' ദോഷി പറഞ്ഞു.
മുംബൈയിലെ ഉയര്‍ന്ന ജീവിതച്ചെലവും പാചകം പോലെയുള്ള സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയും സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഈ പോസ്റ്റ് കാരണമായി. ജോലി സമയം വര്‍ധിച്ചതും തിരക്കേറിയ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമത്തിലുള്ള ശ്രദ്ധ എന്നിവ മൂലം പലനഗരങ്ങളിലും പാചകക്കാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കുമുള്ള ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഇത് മിക്ക ഇടങ്ങളിലും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്.