TRENDING:

ആശംസ നേർന്ന് വരാം ! 70 വർഷത്തെ ലിവിംഗ് ടുഗതറിന് ശേഷം വയോധിക ദമ്പതികൾ വിവാഹം ചെയ്യാനൊരുങ്ങുന്നു

Last Updated:

ഔദ്യോഗികമായി വിവാഹം കഴിക്കാനുള്ള വൃദ്ധ ദമ്പതികളുടെ ആഗ്രഹം മക്കൾ നിറവേറ്റിക്കൊടുക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും ഒരുമിച്ചു നിൽക്കുന്ന ബന്ധങ്ങളാണ് ഏറ്റവും ശക്തമായ ബന്ധങ്ങൾ എന്ന് പലപ്പോഴും പറയാറുണ്ട്. ഇന്നത്തെ ലോകത്ത് അത്തരം ആജീവനാന്ത ബന്ധങ്ങൾ അപൂർവമായി തോന്നാമെങ്കിലും യഥാർത്ഥ ജീവിത കഥകൾ അവയുടെ ശക്തിയെ എപ്പോഴും ഓർമ്മിപ്പിക്കുന്നു.
95 വയസ്സുള്ള രമാ ഭായ് ഖരാരിയും 90 വയസ്സുള്ള ജീവിലി ദേവിയുമാണ് ഏഴ് പതിറ്റാണ്ടിലേറെയായുള്ള ലിവിംഗ് ടുഗതർ ബന്ധത്തിന് ശേഷം വിവാഹിതരായത്
95 വയസ്സുള്ള രമാ ഭായ് ഖരാരിയും 90 വയസ്സുള്ള ജീവിലി ദേവിയുമാണ് ഏഴ് പതിറ്റാണ്ടിലേറെയായുള്ള ലിവിംഗ് ടുഗതർ ബന്ധത്തിന് ശേഷം വിവാഹിതരായത്
advertisement

അത്തരമൊരു ബന്ധത്തിന്റെ കഥയാണ് രാജസ്ഥാനിലെ ദുൻഗർപൂർ ജില്ലയിലെ ഗോത്രവർഗ ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗാലന്ദർ ഗ്രാമത്തിൽ നിന്ന് കേൾക്കുന്നത്. ഏതാണ്ട് എഴുപതു വർഷത്തോളും ഒരുമിച്ച് താമസിച്ച ശേഷം, ദീർഘകാലമായി അവർ കാത്തുസൂക്ഷിച്ച സ്നേഹത്തെയും ഒരുമയെയും ബഹുമാനിച്ചുകൊണ്ട് ഒരു ദമ്പതികൾ അവരുടെ തൊണ്ണൂറുകളിൽ വിവാഹിതരായിരിക്കുകയാണ്.

95 വയസ്സുള്ള രമാ ഭായ് ഖരാരിയും 90 വയസ്സുള്ള ജീവിലി ദേവിയുമാണ് ഏഴ് പതിറ്റാണ്ടിലേറെയായുള്ള ലിവിംഗ് ടുഗതർ ബന്ധത്തിന് ശേഷം വിവാഹിതരായത്. അടുത്തിടെയാണ് വിവാഹത്തിലൂടെ തങ്ങളുടെ ബന്ധം ആഘോഷിക്കാൻ ഇരുവരും തീരുമാനിച്ചത്. സമകാലിക സമൂഹത്തിൽ ലിവ്-ഇൻ ബന്ധങ്ങൾക്ക് പ്രചാരം ലഭിച്ചിട്ടുണ്ടെങ്കിലും, പല ഗോത്ര സമൂഹങ്ങളിലും അവ വളരെക്കാലമായി അംഗീകരിക്കപ്പെട്ട ഒരു ആചാരമാണ്. ദുൻഗർപൂർ, ബൻസ്വര ജില്ലകൾ ഉൾക്കൊള്ളുന്ന രാജസ്ഥാനിലെ വാഗഡ് മേഖലയിൽ, അത്തരം ലിവിംഗ് ടുഗതർ മോഡൽ ബന്ധങ്ങൾ സാമൂഹികമായി അംഗീകരിക്കപ്പെട്ടതാണ്.അത്തരം സാംസ്കാരിക പാരമ്പര്യത്തിന്റെ തെളിവാണ് രമാ ഭായ് ഖരാരിയുടെയും ജീവിലി ദേവിയുടെയും ബന്ധം.

advertisement

ആറ് മക്കളാണ് ഇവർക്കുള്ളത്.അവരിൽ നാലുപേർ സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്നു. മൂത്ത മകന് ഏകദേശം 60 വയസ്സുണ്ട്. എല്ലാ മക്കളും വിവാഹം കഴിച്ച് സ്വന്തം കുടുംബവുമായി താമസിക്കുന്നു. അടുത്തിടെയാണ് വൃദ്ധ ദമ്പതികൾ ഔദ്യോഗികമായി വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. മക്കൾ മാതാപിതാക്കളുടെ ആഗ്രഹം സന്തോഷപൂർവം സാധിച്ചു കൊടുക്കുകയായിരുന്നു.

വിവാഹം  ഗ്രാമം മുഴുവൻ  ആഘോഷമായി മാറി. സംഗീതവും നൃത്തവും നിറഞ്ഞ വിവാഹത്തിനു മുമ്പുള്ള പരമ്പരാഗത ഘോഷയാത്രയിൽ ഗ്രാമവാസികളും ദമ്പതികളുടെ മക്കളും പങ്കുചേർന്നു. പരമ്പരാഗത സാത്ത് ഫേരെയ്ക്ക് (പവിത്രമായ തീയ്ക്ക് ചുറ്റും ഏഴ് പ്രദക്ഷിണം) ശേഷം, സമൂഹ വിരുന്നും നടന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആശംസ നേർന്ന് വരാം ! 70 വർഷത്തെ ലിവിംഗ് ടുഗതറിന് ശേഷം വയോധിക ദമ്പതികൾ വിവാഹം ചെയ്യാനൊരുങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories