TRENDING:

അബദ്ധം പിണഞ്ഞ മുതല വിഴുങ്ങിയത് ഷൂ; ഒടുവിൽ ഷൂ പുറത്തെടുക്കാൻ സർജറി

Last Updated:

അനുകേത് എന്നാണ് സർജറിക്ക് വിധേയനായ മുതലയുടെ പേര്. ഓപ്പറേഷൻ കഴിഞ്ഞ് ഒരു രാത്രിയിൽ മുതലയെ നിരീക്ഷണത്തിൽ വച്ചു. സർജറിക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മുതലയെ മൃഗശാലയിലേക്ക് തുറന്നു വിടുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫ്ലോറിഡ: മൃഗങ്ങൾക്ക് പല തരത്തിലുള്ള അബദ്ധങ്ങൾ പറ്റാറുണ്ട്. ആ അബദ്ധങ്ങൾ പലപ്പോഴും നമ്മൾ ആസ്വദിക്കാറുമുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഒക്കെ ആ അബദ്ധങ്ങൾ വലിയ അപകടങ്ങൾ ആകാറുമുണ്ട്. ഇത്തരത്തിൽ ഒരു അബദ്ധം പിണഞ്ഞിരിക്കുന്നത് ഒരു മുതലയ്ക്കാണ്. ഫ്ലോറിഡയിലെ ഒരു മൃഗശാലയിലെ മുതലയ്ക്കാണ് ഇത്തരത്തിൽ ഒരു അബദ്ധം പിണഞ്ഞിരിക്കുന്നത്.
advertisement

ഉരഗ ജീവിയായ മുതല മൃഗശാലയുടെ വിശാലമായ പ്രദേശങ്ങളിലൂടെ ഇഴഞ്ഞു നടക്കുമ്പോഴാണ് ഒരു ഷൂ കണ്ണിൽപ്പെട്ടത്. മൃഗശാല സന്ദർശിക്കാൻ എത്തിയ ആരുടെയോ കാലിൽ നിന്ന് നഷ്ടപ്പെട്ടത് ആയിരുന്നു ആ ഷൂ. ഏതായാലും വിശന്നു നടന്ന മുതല കൺ മുമ്പിൽ ഒരു ഷൂ കണ്ടപ്പോൾ മുൻ പിൻ നോക്കാതെ അതങ്ങ് വിഴുങ്ങുക ആയിരുന്നു.

കാമുകിയുടെ സാന്നിധ്യത്തിൽ കാമുകനും കൂട്ടുകാരനും പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു

ഏതായാലും ഷൂ വിഴുങ്ങിയ മുതലയുടെ ജീവനു വേണ്ടിയുള്ള പോരാട്ടമായിരുന്നു പിന്നീട് അങ്ങോട്ട് കണ്ടത്. ഫെബ്രുവരി അഞ്ചിന് പതിനൊന്ന് അടി നീളമുള്ള മുതലയെ ഫ്ലോറിഡ സർവകലാശാലയിലെ വെറ്റെറിനറി മെഡിസിനിൽ എത്തിച്ചു. സെന്റ് അഗസ്റ്റിൻ ഫാം സുവോളജിക്കൽ പാർക്കിൽ വച്ച് ആയിരുന്നു മുതല ഷൂ വിഴുങ്ങിയത്.

advertisement

ആദ്യ ഘട്ടത്തിൽ മുതല ഷൂ വലിച്ചെറിഞ്ഞെങ്കിലും വീണ്ടും അത് ഷൂ വിഴുങ്ങുക ആയിരുന്നു. മുതലയെ ഛർദ്ദിപ്പിക്കാൻ രണ്ടാം വട്ടവും ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. നിരന്തരമായ ശ്രമങ്ങൾക്ക് മുതല വഴങ്ങാതിരുന്നതിനെ തുടർന്നാണ് സർജറി എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. തുടർന്ന് 341 പൗണ്ട് ഭാരം വരുന്ന മുതലയെ ഗാസ്ട്രോടമി സർജിക്കൽ പ്രൊസീജിയറിന് വിധേയമാക്കിയത്. മണിക്കൂറുകൾ നീണ്ട സർജറിക്ക് ഒടുവിൽ ഷൂ പുറത്ത് എടുക്കുകയായിരുന്നു.

Posted by University of Florida College of Veterinary Medicine on Monday, 15 February 2021

advertisement

അനുകേത് എന്നാണ് സർജറിക്ക് വിധേയനായ മുതലയുടെ പേര്. ഓപ്പറേഷൻ കഴിഞ്ഞ് ഒരു രാത്രിയിൽ മുതലയെ നിരീക്ഷണത്തിൽ വച്ചു. സർജറിക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മുതലയെ മൃഗശാലയിലേക്ക് തുറന്നു വിടുകയായിരുന്നു.

You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]

ഏതായാലും വലിയ ഒരു അബദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ സംതൃപ്തിയിലും സന്തോഷത്തിലും ആണ് ഈ മുതല ഇപ്പോൾ. ഓപ്പറേഷൻ ടേബിളിൽ വരിഞ്ഞു മുറുക്കി കിടത്തിയാണ് അനുകേത് എന്ന ഈ മുതലയെ നീണ്ട സർജറിക്ക് വിധേയമാക്കിയത്. ശബ്ദമുണ്ടാക്കാതിരിക്കാൻ വായും കെട്ടി വെച്ചു. ഡോക്ടറും സഹായികളും ഉൾപ്പെടെ അഞ്ചു പേർ ചേർന്നാണ് അനുകേത് എന്ന ഈ മുതലയുടെ സർജറി വിജയകരമായി പൂർത്തിയാക്കിയത്.

advertisement

സർജറി പൂർത്തിയാക്കിയ മുതല പൂർണ ആരോഗ്യവാനായി മൃഗശാലയിൽ ഇപ്പോൾ വിലസി നടക്കുന്നുണ്ട്. ഏതായാലും മൃഗശാല സന്ദർശിക്കാൻ പോകുന്നവർ ഇനി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കൈയിലുള്ള പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ അങ്ങനെയുള്ള യാതൊരുവിധ മാലിന്യങ്ങളും എവിടെയും വലിച്ചെറിയരുത്. നമ്മൾ വലിച്ചെറിയുന്നത് മാലിന്യമാണെന്നോ കഴിക്കാൻ പറ്റാത്തത് ആണെന്നോ മൃഗങ്ങൾക്ക് അറിയില്ല. അതു കൊണ്ട് തന്നെ പ്രകൃതി സംരക്ഷണത്തോടൊപ്പം നമ്മുടെ പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യം കൂടെ നമ്മൾ നോക്കേണ്ടതാണ്

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അബദ്ധം പിണഞ്ഞ മുതല വിഴുങ്ങിയത് ഷൂ; ഒടുവിൽ ഷൂ പുറത്തെടുക്കാൻ സർജറി
Open in App
Home
Video
Impact Shorts
Web Stories