TRENDING:

'നിങ്ങളുടെ രക്തം കുടിക്കും'; സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകൾ അമ്മയെ കടിക്കുന്ന വീഡിയോ വൈറല്‍

Last Updated:

കട്ടിലില്‍ ഇരിക്കുന്ന അമ്മ നിര്‍മലാ ദേവി കരയുന്നതും കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹരിയാനയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ കടിക്കുകയും അടിക്കുകയും തലമുടിയിൽ പിടിച്ച് വലിക്കുകയും ചെയ്യുന്ന വീഡിയോ വൈറല്‍. അമ്മയെ ക്രൂരമായി അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഏകദേശം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റീത്ത എന്ന് പേരുള്ള യുവതിയാണ് അമ്മ നിര്‍മലാ ദേവിയെ ക്രൂരമായി ഉപദ്രവിക്കുന്നത്. കട്ടിലില്‍ ഇരിക്കുന്ന നിര്‍മലാ ദേവി കരയുന്നതും കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

ഇതിന് ശേഷം റീത്ത അമ്മയുടെ കാലില്‍ പിടിച്ച് വലിക്കുന്നതും കാലിന്റെ തുടയില്‍ കടിക്കുന്നും കാണാം. '"ഇത് തമാശയാണ്. ഞാന്‍ നിങ്ങളുടെ രക്തം കുടിക്കും," റീത്ത നിര്‍മലാദേവിയോട് പറഞ്ഞു. പിന്നാലെ റീത്ത അമ്മയുടെ മുടിയില്‍ പിടിച്ച് വലിച്ച് കട്ടിലില്‍ കിടത്തിയശേഷം തലയില്‍ മര്‍ദിക്കുന്നതും കാണാന്‍ കഴിയും. അമ്മ ഉപദ്രവിക്കരുതെന്ന് പറയുന്നതും കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. വീണ്ടും ഉപദ്രവിച്ച ശേഷം റീത്ത അമ്മയോട് 'നിങ്ങൾ എപ്പോഴും ജീവിച്ചിരിക്കുമെന്ന് കരുതുന്നുണ്ടോയെന്ന്' ചോദിക്കുന്നതും കേള്‍ക്കാം. ഇവരുടെ പിന്നില്‍ നിന്ന് ഒരു പുരുഷനും ശബ്ദിക്കുന്നത് കേള്‍ക്കാം. തുടര്‍ന്ന് റീത്ത അമ്മയെ കിടക്കയില്‍ നിന്ന് തള്ളിയിടുകയും അവരോട് ആക്രോശിക്കുകയും ചെയ്യുന്നത് കാണാം. നിങ്ങള്‍ എന്ന് ഇത് ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. അവർ വീണ്ടും നിര്‍മലാ ദേവിയെ അടിക്കുകയും മുടിയില്‍ പിടിച്ച് തള്ളുകയും ചെയ്തു. (വീഡിയോ ചുവടെ)

advertisement

റീത്തയ്‌ക്കെതിരേ അവരുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് രാജ്ഗഢിനടുത്തുള്ള ഗ്രാമത്തിലേക്ക് റീത്തയെ വിവാഹം കഴിപ്പിച്ച് അയച്ചതാണെന്നും എന്നാല്‍ താമസിയാതെ അവരും ഭര്‍ത്താവ് സഞ്ജയ് പുനിയയും തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെന്നും സഹോദരന്‍ അമര്‍ദീപ് സിംഗ് പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് സ്വത്തിന് വേണ്ടി അവര്‍ അമ്മയെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും ഭര്‍ത്താവിനെയും തങ്ങളോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

advertisement

കുരുക്ഷേത്രയിലുള്ള ഒരു കുടുംബസ്വത്ത് വിറ്റ 65 ലക്ഷം രൂപ റീത്ത കൈക്കലാക്കിയെന്നും അത് അമ്മയുടെ പേരിലാക്കാന്‍ ശ്രമിച്ചതിനാല്‍ അവര്‍ അമ്മയെ തടവിലാക്കിയെന്നും സിംഗ് ആരോപിച്ചു. താന്‍ വീട്ടിലെത്തുന്നത് റീത്ത വിലക്കിയെന്നും തനിക്കെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിംഗ് അവകാശപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഭാരതീയ ന്യായ സംഹിത പ്രകാരവും 2007ലെ മുതിര്‍ന്ന പൗരന്മാരുടെ പരിപാല, ക്ഷേമ നിയമപ്രകാരം റീത്തയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നിങ്ങളുടെ രക്തം കുടിക്കും'; സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകൾ അമ്മയെ കടിക്കുന്ന വീഡിയോ വൈറല്‍
Open in App
Home
Video
Impact Shorts
Web Stories