കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാൽ എടുക്കാമെന്ന് ആയിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാൽ മലയാളഭാഷ വളർന്ന് പന്തലിക്കട്ടെയെന്നും ദീപ നിശാന്ത് പറയുന്നു.
തൊട്ടു താഴെ കമന്‍റ് ബോക്സിലും ഒരു ചെറു വിശദീകരണവുമായി ദീപ എത്തിയിട്ടുണ്ട്. "ചില പ്രത്യേക വൈകാരിക പരിസരങ്ങളിൽ ഞങ്ങൾ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്! അതിനിത്ര പറയാനെന്തിരിക്കുന്നു!" - എന്നാണ് കമന്‍റ്.
നേരത്തെ, എസ്.കലേഷിന്‍റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ' എന്ന കവിത ദീപ നിശാന്ത് അവരുടെ പേരിൽ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. തുടർന്ന്, കോപ്പിയടിക്ക് 'ദീപയടി' എന്നൊരു വാക്ക് സോഷ്യൽ മീഡിയ കണ്ടെത്തി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ദീപയടി എന്ന വാക്ക് സോഷ്യൽ മീഡിയ പോലും മറന്നു തുടങ്ങിയ കാലത്ത് റഫാലടി, മോദിയടി എന്നീ വാക്കുകളുമായി എത്തി സ്വയം ട്രോളിയിരിക്കുകയാണ് ദീപ നിശാന്ത്.
advertisement
