എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട സിനിമ എന്നാണ് സിനിമാസ്വാദകരുടെ അഭിപ്രായം. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന് ശേഷം ആദിത്യ ധര്‍ ഒരുക്കിയ ധുരന്ധറിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. 1300 കോടിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയത്.
രൺവീർ സിംഗിനൊപ്പം ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത, സാറ അർജുൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍', ആമിര്‍ ഖാന്റെ 'പി.കെ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ യുകെ ബോക്‌സ് ഓഫീസില്‍ 'ധുരന്ധര്‍ 2' മറികടന്നതായാണ് റിപ്പോർട്ട്.
advertisement
ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് 100 കോടിയാണ് ചിത്രം നേടിയത്. മാർച്ച് 19-ന് റിലീസ് ചെയ്ത ധുരന്ധർ -2 ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷനിൽ കത്തിക്കയറുകയാണ്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തി. ആലിയ ഭട്ട്, ശിൽപ ഷെട്ടി, രജനികാന്ത്, സിദ്ധാർത്ഥ് മൽഹോത്ര, അല്ലു അർജുൻ, മഹേഷ് ബാബു, രാം ചരൺ, കങ്കണാ റണാവത്, വിക്കി കൗശൽ തുടങ്ങിയ താരങ്ങൾ സംവിധായകനെയും അഭിനേതാക്കളെയും പ്രശംസിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
