TRENDING:

ആറ് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കുന്നതിന് ഡോക്ടര്‍ സ്വന്തം കാലുകള്‍ മുറിച്ചുമാറ്റി!

Last Updated:

കൈകാലുകള്‍ നീക്കം ചെയ്യുന്നത് ചിത്രീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വീഡിയോകള്‍ യുവാവ് വാങ്ങിയിരുന്നതായി കോടതി രേഖകളില്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏകദേശം ആറ് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് യുകെ സ്വദേശിയായ ഡോക്ടർ തന്റെ രണ്ടുകാലുകളും മുറിച്ചുമാറ്റി. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ മുമ്പ് സേവനം ചെയ്തിരുന്ന പ്രമുഖ വാസ്‌കുലാര്‍ സര്‍ജനായ നെയില്‍ ഹോപ്പര്‍ (49) ആണ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സാഹസം കാട്ടിയത്. കാലിലേത് സ്വയം ഏല്‍പ്പിച്ച പരിക്കല്ല മറിച്ച് സെപ്‌സിസ് (ശരീരം സ്വയം അഴുകിപ്പോകുന്ന അവസ്ഥ) മൂലമാണെന്നാണ് ഇയാള്‍ ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റിദ്ധരിപ്പിച്ചത്.
News18
News18
advertisement

2019 ജൂണ്‍ 3നും ജൂണ്‍ 26നും ഇടയില്‍ ഹോപ്പര്‍ രണ്ട് പ്രധാന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സമര്‍പ്പിച്ചതായി കോടതി കണ്ടെത്തി. അറൈവ ഗ്രൂപ്പില്‍ 2.75 കോടി രൂപയുടെയും ഓള്‍ഡ് മ്യൂച്ചലില്‍ 2.69 കോടി രൂപയുടെയും ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള അപേക്ഷയാണ് ഇയാള്‍ നല്‍കിയത്. രണ്ടുകേസുകളിലും ഹോപ്പര്‍ മനഃപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും പേയ്‌മെന്റുകള്‍ ലഭിക്കുന്നത് ഉറപ്പാക്കാന്‍ തന്റെ കാലുകള്‍ നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന കാര്യം മറച്ചുവെന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.

മാരിയസ് ഗുസ്റ്റാവ്‌സെന്നയാളെ മറ്റുള്ളവരുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഹോപ്പറിനെതിരേ പ്രോസിക്യൂട്ടര്‍മാര്‍ അധിക കുറ്റം ചുമത്തിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി. കൈകാലുകള്‍ നീക്കം ചെയ്യുന്നത് ചിത്രീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂണച്ച് മേക്കര്‍ വീഡിയോകള്‍ ഹോപ്പർ വാങ്ങിയിരുന്നതായി കോടതി രേഖകളില്‍ പറയുന്നു. 2018 ഓഗസ്റ്റ് 21നും 2020 ഡിസംബര്‍ നാലിനും ഇടയിലാണ് ഇത് നടന്നതെന്നും കോടതി കണ്ടെത്തി.

advertisement

2023 മാര്‍ച്ച് മുതല്‍ ചികിത്സ നല്‍കാത്ത ഹോപ്പറെ 2023 ഡിസംബറില്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ജിഎംസി ഇയാളുടെ ലൈസന്‍സില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2013 മുതല്‍ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ ഹോപ്പര്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായി റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണവുമായി തങ്ങള്‍ പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഹോപ്പറില്‍ ചുമത്തപ്പെട്ട ആരോപണങ്ങള്‍ക്ക് അയാളുടെ ജോലി സമയത്തെ പെരുമാറ്റവുമായി ബന്ധമില്ലെന്നും ഇയാള്‍ ചികിത്സിച്ച ഏതെങ്കിലും രോഗികള്‍ അപകടത്തിലായതായി തെളിവുകളൊന്നുമില്ലെന്നും ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു. ഹോപ്പറിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപങ്ങളോ ആശങ്കകളോ ഉള്ളവര്‍ക്ക് റോയല്‍ കോണ്‍വാള്‍ ആശുപത്രിയിലെ പേഷ്യന്റ് എ്ക്‌സ്പീരിയന്‍സ് ടീമുമായി ബന്ധപ്പെടാമെന്നും അവര്‍ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആറ് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കുന്നതിന് ഡോക്ടര്‍ സ്വന്തം കാലുകള്‍ മുറിച്ചുമാറ്റി!
Open in App
Home
Video
Impact Shorts
Web Stories