സ്പാനിഷ് ഭാഷ സംസാരിക്കുന്ന നാട്ടിലായിരുന്നു സംഘമെത്തിയത്. ഇവർ എത്തിയ ഗ്രാമത്തിനു സമീപം ഒരു വനപ്രദേശമായിരുന്നു. മദ്യപിച്ചു ലക്കുകെട്ട യുവതി കുതിരസവാരിക്കു പുറപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. നിയന്ത്രണം വിട്ടതോടെ കുതിര യുവതിയുമായി കാടുകയറി. ഇതിനിടെ ചില ആദിവാസികളെയൊക്കെ കണ്ടെങ്കിലും അവരോട് സംസാരിക്കാൻ ഭാഷ പ്രശ്നമായതോടെ യുവതിയെ സഹായിക്കാൻ ആരും മുന്നോട്ടുവന്നില്ല.
Also Read- അമ്മയ്ക്കും മകൾക്കും ഒരേ വേദിയിൽ വിവാഹം; വിധവയായ 53കാരിക്ക് താലി ചാർത്തിയത് ഭർത്യസഹോദരൻ
advertisement
പരിഭ്രാന്തിയിലായ യുവതി, കുതിരപ്പുറത്തു ഇരുന്നുകൊണ്ടുതന്നെ തന്‍റെ അവസ്ഥ ടിക് ടോക് വീഡിയോയിലൂടെ വിവരിച്ചു. വീഡിയോ കണ്ടവരെല്ലാം യുവതി അകപ്പെട്ട അപകടാവസ്ഥയെക്കുറിച്ച് കമന്‍റ് ചെയ്തു. വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണ് അതെന്ന് ചിലർ ആശങ്കപ്പെട്ടു. ഏതായാലും ഏറെനേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ യുവതി രക്ഷപെടുകയായിരുന്നു.
വൈറലായ ടിക് ടോക് വീഡിയോയിൽ ലിസ് ഇങ്ങനെ പറയുന്നു, “ഞാൻ ഇപ്പോൾ മെക്സിക്കോയിലെ ഏതോ കാട്ടിലാണ്, ഞാൻ സ്പാനിഷ് സംസാരിക്കില്ല, ഞാൻ ഒരു കുതിരപ്പുറത്താണ്, ഞാൻ മദ്യലഹരിയിലാണ്, ഞാൻ എങ്ങനെ ഇവിടെയെത്തിയെന്ന് എനിക്കറിയില്ല, ചുറ്റുമുള്ള ആർക്കും എന്റെ ഭാഷ അറിയില്ല, അതിനാൽ അവർ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല - ഞാൻ എവിടെ പോകുന്നു എന്ന് എനിക്കറിയില്ല - ഞാൻ ഒരു കുതിരപ്പുറത്താണെന്ന് മാത്രമറിയാം".
കാബോ കൊറിയന്റസ് മുനിസിപ്പാലിറ്റിയിലെ ബീച്ച് ടൌൺ യെലാപയ്ക്ക് സമീപമാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ടിക് ടോകിലെ @ lizzyfromtheblock99 എന്ന ഹാൻഡിൽ നിന്നാണ് ലിസ് ഈ വീഡിയോ പങ്കിട്ടത്. ഡിസംബർ 11 വരെ 1.2 കോടി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയിൽ, രണ്ട് കുട്ടികളെ ലിസ് കുതിരപ്പുറത്തേറി പോകുന്ന പാതയിൽ കാണാം.