TRENDING:

വയറുവേദനയ്ക്ക് ഓഫിസിൽ നിന്ന് ലീവെടുത്തു; കൂര്‍ഗിലേക്ക് ട്രിപ്പ് പോയതിന്റെ ഇന്‍സ്റ്റാഗ്രാം റീലില്‍ വൈറലായി

Last Updated:

ട്രിപ്പിന്റെ റീൽ വൈറലായതോടെ സത്യസന്ധതയില്ലായ്മ ആരോപിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ജീവനക്കാരന്റെ അപേക്ഷയും മാനേജര്‍ നിരസിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വകാര്യത സോഷ്യല്‍ മീഡിയയില്‍ പരസ്യമായിമാറുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. വ്യക്തിജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ തപ്പിയാല്‍ കിട്ടുമെന്ന സ്ഥിതിയാണ്. ഇന്നേ ദിവസം നിങ്ങള്‍ എവിടെ, എന്ത് ചെയ്യുകയായിരുന്നു എന്നതടക്കം ഓരോരുത്തരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാകും. ചിലപ്പോള്‍ നിങ്ങളുടെ പോസ്റ്റില്‍ നിന്നു തന്നെ ആവണമെന്നില്ല. മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും നിങ്ങളെ ബാധിച്ചേക്കാം.
News18
News18
advertisement

അതുകൊണ്ട് ഓഫീസില്‍ കള്ളം പറഞ്ഞ് ലീവെടുത്ത് ട്രിപ്പ് പോയാല്‍ ഇങ്ങനെയിരിക്കും. ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈറല്‍ റീല്‍ മറ്റൊരാള്‍ക്ക് പണിയായി മാറിയതാണ് പോസ്റ്റില്‍ കാണുന്നത്. ജോലിത്തിരക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ വയറുവേദനയാണെന്ന് കള്ളം പറഞ്ഞ് ലീവെടുത്ത് കൂര്‍ഗിലേക്ക് ട്രിപ്പ് പോയ ജീവനക്കാരന്റെ കള്ളത്തരമാണ് മറ്റൊരാളുടെ വൈറല്‍ റീലില്‍ നിന്നും പൊളിഞ്ഞത്. നിരുപദ്രവകരമായി തോന്നുന്ന ഒരു കളവ് അയാള്‍ക്ക് തന്നെ തിരിച്ചടിയായി.

വെള്ളിയാഴ്ച ലീവ് എടുക്കാനായി ഈ ജീവനക്കാരന്‍ തന്റെ മാനേജരോട് വയറുവേദനയാണെന്ന് കള്ളം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ട്രിപ്പിന്റെ ഒരു റീല്‍ അദ്ദേഹത്തിന്റെ കള്ളത്തരം പൊളിച്ചു. ഹോംസ്‌റ്റേയില്‍ നിന്നുള്ള ഒരു നൃത്തത്തിന്റെ വീഡിയോയില്‍ ഈ ജീവനക്കാരനും ഉള്‍പ്പെട്ടതാണ് പണിയായത്. 13,000 ലൈക്കുകള്‍ നേടിയ വീഡിയോ അദ്ദേഹത്തിന്റെ മാനേജരും കണ്ടതോടെ ജീവനക്കാരന്റെ കള്ളത്തരം പൊളിഞ്ഞു.

advertisement

തിങ്കളാഴ്ച മാനേജര്‍ ഈ വൈറല്‍ വീഡിയോ ജീവനക്കാരന് അയച്ചുകൊടുത്തു. കൂടെ ഒരു സന്ദേശവും. "നിങ്ങളുടെ വയറിന് ഇപ്പോള്‍ കുഴപ്പമില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു", എന്നായിരുന്നു ആ സന്ദേശം. റെഡ്ഡിറ്റിലൂടെ ജീവനക്കാരന്‍ തന്നെയാണ് തന്റെ ഈ അനുഭവം പങ്കുവെച്ചത്. ഈ സംഭവത്തിനുശേഷം സത്യസന്ധതയില്ലായ്മ ആരോപിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ റിക്വസ്റ്റും മാനേജര്‍ നിരസിച്ചുവെന്ന് പോസ്റ്റില്‍ പറയുന്നു.

റെഡ്ഡിറ്റില്‍ പങ്കുവെച്ച ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ നേടിയത്. ചിലര്‍ പരിഹാസത്തോടെയും ചിലര്‍ അനുകമ്പയോടെയും പോസ്റ്റിനോട് പ്രതികരിച്ചു. അതേസമയം, സോഷ്യമീഡിയ സ്വകാര്യതയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളിലേക്കും ഈ പോസ്റ്റ് ശ്രദ്ധതിരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സുതാര്യത ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായും ഈ സംഭവം വിലയിരുത്തപ്പെടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വയറുവേദനയ്ക്ക് ഓഫിസിൽ നിന്ന് ലീവെടുത്തു; കൂര്‍ഗിലേക്ക് ട്രിപ്പ് പോയതിന്റെ ഇന്‍സ്റ്റാഗ്രാം റീലില്‍ വൈറലായി
Open in App
Home
Video
Impact Shorts
Web Stories