10,343 പേരെ ജോലിയ്ക്ക് തെരഞ്ഞെടുത്ത ലിന്‍ഡ്‌സെ 1000,000ലധികം റെസ്യൂമുകളാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. എന്നാല്‍ 2007ല്‍ തന്റെ മുന്നിലെത്തിയ ഒരു റെസ്യൂമെയാണ് ലിന്‍ഡ്‌സെയുടെ ഓര്‍മ്മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നത്.
അന്ന് കോംകാസ്റ്റില്‍ (Comcast) ജോലി ചെയ്യുകയായിരുന്നു ലിന്‍ഡ്‌സെ. കോള്‍ സെന്റര്‍ റോളിലേക്കായി ഒരാളെ റിക്രൂട്ട് ചെയ്യാനായി തന്റെ മുന്നിലെത്തിയ റെസ്യൂമെകള്‍ പരിശോധിക്കുകയായിരുന്നു അവര്‍. എന്നാല്‍ ഒരു റെസ്യൂമെയില്‍ ലിന്‍ഡ്‌സെയുടെ കണ്ണുടക്കി.
ആ ഉദ്യോഗാര്‍ത്ഥിയുടെ റെസ്യൂമെയുടെ ആദ്യത്തെ രണ്ട് പേജ് വളരെ നിലവാരം പുലര്‍ത്തുന്നതായിരുന്നു. എന്നാല്‍ മൂന്നാമത്തെ പേജില്‍ ഒരു ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഒരു ഷോട്ട്ഗണും കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന അപേക്ഷകന്റെ ചിത്രമായിരുന്നു മൂന്നാമത്തെ പേജില്‍. ഇത് കണ്ട് താന്‍ ഒരുനിമിഷം ഞെട്ടിപ്പോയി എന്ന് ലിന്‍ഡ്‌സെ പറയുന്നു
advertisement
സ്‌കൂള്‍കാലത്ത് എടുത്ത പഴയൊരു സെല്‍ഫി ചിത്രംപോലെയാണ് തനിക്ക് തോന്നിയതെന്നും ലിന്‍ഡ്‌സെ പറഞ്ഞു.
നിലവില്‍ ടാലന്റ് പാരഡിം കമ്പനിയുടെ സിഇഒയായി പ്രവര്‍ത്തിച്ച് വരികയാണ് ലിന്‍ഡ്‌സെ. റെസ്യൂമെ തയ്യാറാക്കുമ്പോള്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ലിന്‍ഡ്‌സെ പറഞ്ഞു.
രണ്ട് പേജ് മാത്രം ഉള്‍ക്കൊള്ളുന്ന റെസ്യൂമെ തയ്യാറാക്കാന്‍ അപേക്ഷകര്‍ ശ്രദ്ധിക്കണമെന്ന് ലിന്‍ഡ്‌സെ പറഞ്ഞു. രണ്ട് പേജ് ഉള്‍പ്പെടുന്ന റെസ്യൂമെ ഒരു മാതൃകയാണ്. റെസ്യൂമെ പരിശോധിക്കുന്നയാളിന് വേഗത്തില്‍ അപേക്ഷകന്റെ വിവരങ്ങള്‍ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും.
'' ഒരിക്കലും റെസ്യൂമെയില്‍ ഫോട്ടോയോ, തോക്കും മറ്റ് ആയുധങ്ങളും പിടിച്ച് നിൽക്കുന്ന ഫോട്ടോയോ ഉള്‍പ്പെടുത്തരുത്. അത്തരക്കാരെ ജോലിയ്‌ക്കെടുക്കാന്‍ റിക്രൂട്ടര്‍മാര്‍ മുതിരല്ല. അപകടകാരികളാണെന്ന ധാരണ ഇത്തരം ചിത്രത്തിലൂടെ ഉണ്ടാകും,'' എന്നും ലിന്‍ഡ്‌സെ പറഞ്ഞു.