TRENDING:

ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് ലേഡി സൂപ്പർസ്റ്റാർ; സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് നയൻതാരയുടെ കൂട്ടുകാരൻ

Last Updated:

നയൻതാരയുടെ പഠനകാലത്തെ ഒരു നോട്ടും മഹേഷ് പങ്കുവെച്ചു. താരത്തിൻറേത് കിടിലൻ കൈയക്ഷരമാണെന്നാണ് ആരാധകരുടെ അഭിപ്രായം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനമായിരുന്ന ഇന്നലെ സിനിമ ലോകത്തെ നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഭാഷാഭേദമെന്യ താരത്തിന് പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു. എന്നാൽ താരത്തിനൊപ്പം ഒരു ക്ലാസിലിരുന്ന് പഠിച്ച സഹപാഠിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
advertisement

ഡിഗ്രി ക്ലാസിൽ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും നെപ്പോട്ടിസം വാഴുന്ന ഒരു ഇൻഡസ്ട്രിയിൽ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണെന്നും സുഹൃത്തായ മഹേഷ് കടമ്മനിട്ട ഫേസ്ബുക്കിൽ പറഞ്ഞു.

Also Read Happy Birthday Nayanthara| ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ; ആശംസയുമായി വിഘ്നേഷ് ശിവൻ

advertisement

ഇത് മാത്രമല്ല നയൻതാരയുടെ പഠനകാലത്തെ ഒരു നോട്ടും മഹേഷ് പങ്കുവെച്ചു. 2003ൽ നയൻതാര തന്നെ എഴുതിയ ഇംഗ്ലീഷ് നോട്ട്ബുക്കിലെ വരികളാണ് സുഹൃത്ത് പുറത്തുവിട്ടത്. താരത്തിൻറേത് കിടിലൻ കൈയക്ഷരമാണെന്നാണ് ഇത് കണ്ട ആരാധകർ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന അഭിപ്രായം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡിഗ്രി ക്ലാസിൽ (Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... Nepotism വാഴുന്ന ഒരു Industry യിൽ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണ്...

advertisement

ഡിഗ്രി ക്ലാസിൽ

(Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ...

Posted by Mahesh Kadammanitta on Wednesday, November 18, 2020

തുടക്കകാലത്ത് ആരാധകരേക്കാൾ വിമർശകർ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിർത്താൻ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല. കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം... ഒരു ഇൻഡസ്ട്രി മുഴുവൻ ആദരിക്കുന്ന വ്യക്തി...

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവല്ല എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളർന്നത് സ്വന്തം കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ടാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയൻതാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ...

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് ലേഡി സൂപ്പർസ്റ്റാർ; സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് നയൻതാരയുടെ കൂട്ടുകാരൻ
Open in App
Home
Video
Impact Shorts
Web Stories