നിങ്ങൾ റീഫണ്ട് നൽകുമ്പോൾ ഈ ടിവി തിരിച്ചു തരാമെന്നും കുടുംബം ജീവനക്കാരോട് പറയുന്നതായും വീഡിയോയിൽ കാണാം. പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനോടകം ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. നിരവധി പ്രതികരണങ്ങളും ഈ വീഡിയോയ്ക്ക് താഴെ ആളുകൾ പങ്കുവെച്ചിട്ടുണ്ട്.
ചിലർ ബൈജൂസിന്റെ നിലവിലെ സാമ്പത്തിക തകർച്ചയെയാണ് കമന്റിലൂടെ ചൂണ്ടിക്കാണിച്ചത്. ഈ സാമ്പത്തിക പ്രതിസന്ധിക്കിടെ ടിവിയുടെ 45,000 രൂപ കൂടി ബൈജൂസിന് നഷ്ടമായി എന്ന് മറ്റൊരാൾ പറഞ്ഞു.
advertisement
ബൈജൂസ് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചതും വാർത്തയായിരുന്നു. ബൈജുവിന്റെ മൂല്യം 2022 ന്റെ തുടക്കത്തിൽ 22 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ബില്യണ്‍ ഡോളറായാണ് കുറച്ചത്.
കൂടാതെ ടെക് നിക്ഷേപകരായ പ്രോസസ് എൻവിയും നവംബറിൽ ബൈജൂസിൻ്റെ മൂല്യം 3 ബില്യണിൽ താഴെയായി കണക്കാക്കിയിരുന്നു. വിദേശനാണ്യ നിയമങ്ങളുടെ ലംഘനം ആരോപിച്ച് നവംബറിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.