TRENDING:

56 വര്‍ഷത്തിനുശേഷം കുടുംബത്തിൽ ജനിച്ച പെണ്‍കുഞ്ഞിനെ ആഘോഷങ്ങളോടെ വരവേറ്റ് കുടുംബം

Last Updated:

ബലൂണുകള്‍കൊണ്ട് അലങ്കരിച്ച കാറുകളുടെ അകമ്പടിയോടെയാണ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നത് എപ്പോഴും വളരെ പ്രത്യേകത നിറഞ്ഞ മനോഹരമായ മുഹൂര്‍ത്തമാണ്. സ്‌നേഹം, വികാരം, സന്തോഷം എന്നിവയാല്‍ എല്ലാവരെയും സ്പര്‍ശിക്കുന്ന നിമിഷമാണത്. അത്തരമൊരു സന്തോഷകരമായ നിമിഷത്തെ പകര്‍ത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്.
News18
News18
advertisement

ഒരു നവജാത ശിശുവിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ വരവേല്‍ക്കാനായി കുടുംബം ഒരുക്കിയ ആഘോഷങ്ങള്‍ വീഡിയോയില്‍ കാണാം. 56 വര്‍ഷത്തിനുശേഷം ആ കുടുംബത്തില്‍ ജനിച്ച ആദ്യത്തെ പെണ്‍കുട്ടിയാണ് ആ കുഞ്ഞ് എന്നതാണ് ആ നിമിഷത്തെ കൂടുതല്‍ സവിശേഷമാക്കുന്നത്.

ബലൂണുകള്‍കൊണ്ട് അലങ്കരിച്ച കാറുകളുടെ അകമ്പടിയോടെയാണ് കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നത്. കാര്‍ വീട്ടിലേക്ക് അടുക്കുന്നതോടെ കുഞ്ഞിന്റെ വരവ് വീട്ടുക്കാര്‍ പടക്കെ പൊട്ടിച്ച് ആ തെരുവിനെ അറിയിക്കുന്നു. ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് ഇത് നല്‍കുന്നത്. വീടും അകവുമെല്ലാം കുഞ്ഞിനെ വരവേല്‍ക്കാനായി പിങ്ക് നിറത്തിലുള്ള ബലൂണുകളും മറ്റ് തോരണങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു.

advertisement

പൂക്കള്‍കൊണ്ട് പരവതാനി ഒരുക്കി പൂക്കള്‍ ചുറ്റും വിതറിയിരിക്കുന്നതും വീഡിയോയില്‍ കാണാം. വീടിന്റെ അകത്തേക്ക് കുഞ്ഞിനെ സ്വാഗതം ചെയ്തുകൊണ്ട് പൂക്കള്‍ ഒരുക്കിയിരിക്കുന്നതും കാണാം. തുടര്‍ന്ന്, കുഞ്ഞിന്റെ ഗൃഹപ്രവേശത്തിനായി ആരതി ഉഴിഞ്ഞ് കുഞ്ഞിനെയും അമ്മയെയും വീട്ടിലേക്ക് കയറ്റുന്നു. പരമ്പരാഗത ഹിന്ദു ആചാര പ്രകാരം കുഞ്ഞിന്റെ പിഞ്ചു പാദങ്ങള്‍ കുങ്കുമ വെള്ളത്തില്‍ മുക്കി ഒരു വെളുത്ത ഷീറ്റില്‍ അവളുടെ കുഞ്ഞു പാദങ്ങള്‍ പതിക്കുന്നു. വീട്ടിലേക്കുള്ള അവളുടെ ആദ്യ ചുവടുകളെയാണ് ഇത് പ്രതീകപ്പെടുത്തുന്നത്.

വീടിന്റെ മുന്‍ വാതിലിന്റെ അടുത്തായി അരി നിറച്ച ഒരു കലശം വെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കുഞ്ഞിന്റെ കാല്‌കൊണ്ട് അച്ചന്‍ പതുക്കെ മുന്നോട്ട് തള്ളിയിടുന്നു. കുഞ്ഞിനെ സ്‌നേഹത്തോടെയും പാരമ്പര്യത്തോടെയും ആ കുടുംബം സ്വാഗതം ചെയ്യുന്ന ആചാരമാണിത്. വീഡിയോയ്‌ക്കൊപ്പം ഒരു അടിക്കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. "ഞങ്ങളുടെ പെണ്‍കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു...ഞങ്ങളുടെ കുടുംബം 56 വര്‍ഷത്തിനു ശേഷം ഒരു പെണ്‍കുഞ്ഞിനെ ലഭിച്ച് അനുഗ്രഹിക്കപ്പെട്ടു" എന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

advertisement

സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ ഈ വീഡിയോ എട്ട് ദശലക്ഷത്തിലധികം പേരാണ് കണ്ടത്. കുടുംബം കുഞ്ഞിനായി ഒരുക്കിയ സ്വീകരണത്തെ കുറിച്ച് പലരും പ്രശംസിച്ചു. ഒരു മകള്‍ക്ക് ഇങ്ങനെ ഒരു സ്വീകരണം നല്‍കിയത് കാണാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്ന് ഒരാള്‍ കുറിച്ചു. ക്രൂരമായ ഈ ലോകം മകനെ മാത്രമെ ആഗ്രഹിക്കുന്നുള്ളൂവെന്നും അദ്ദേഹം എഴുതി.

"സുന്ദരിയായ പെണ്‍കുട്ടിക്ക് അനുഗ്രഹങ്ങള്‍" എന്നായിരുന്നു മറ്റൊരു കമന്റ്. എല്ലാ പെണ്‍കുട്ടികളും ഇത്തരത്തിലുള്ള സ്വീകരണം അര്‍ഹിക്കുന്നുവെന്ന് ഒരാള്‍ കുറിച്ചു. ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന സ്‌നേഹവും ബഹുമാനവും ആണിതെന്നായിരുന്നു മറ്റൊരു കമന്റ്.

advertisement

കഴിഞ്ഞ വര്‍ഷം നവരാത്രി വേളയില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം പങ്കിടുന്ന ഒരു വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരുന്നു. അവളുടെ വരവ് ആഘോഷിക്കാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവളെ ദേവിയെ പോലെ ഒരുക്കി. ദുര്‍ഗാദേവിയെ പോലെ മനോഹരമായി ഒരു ചെറിയ കിരീടവും തലയില്‍ വെച്ചുകൊടുത്ത് ഒരു പരമ്പരാഗത ചുവന്ന വസ്ത്രവും ധരിപ്പിച്ച് അവളെ പൊതിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
56 വര്‍ഷത്തിനുശേഷം കുടുംബത്തിൽ ജനിച്ച പെണ്‍കുഞ്ഞിനെ ആഘോഷങ്ങളോടെ വരവേറ്റ് കുടുംബം
Open in App
Home
Video
Impact Shorts
Web Stories