വൈറൽ വിഡോസ് ( Viral Vdoz) എന്ന ട്വിറ്റർ (twitter) പേജിലാണ് ഈ വീഡിയോ (video) പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ ഒരു സ്ത്രീ "വ്യായാമം കർ രഹാ ഹൈ" (അദ്ദേഹം വ്യായാമം ചെയ്യുകയാണ്) എന്ന് പറയുന്ന ശബ്ദം കേൾക്കാം. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ സ്ട്രെച്ചുകൾ പൂർത്തിയാക്കിയ ശേഷം അയാൾ തിരികെ ബാൽക്കണിയിലേക്ക് കയറുകയും വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അയാൾ സുരക്ഷിതനായി ബാൽക്കണിയിൽ നിൽക്കുന്നതും കാണാം.
" 12-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് ഒരാൾ ഡെയർഡെവിൾ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ " എന്നാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റു ചെയ്തപ്പോൾ വൈറൽ വിഡോസ് വീഡിയോയ്ക്ക് അടികുറിപ്പായി കുറിച്ചത്.
ഒരു മിനിറ്റും നാല് സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 1,500-ലധികം പേർ കണ്ടു. ഇപ്പോഴും നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്ര ഭീകരമായി വ്യായാമം ചെയ്യുന്ന വീഡിയോ കണ്ട് ആളുകൾ അമ്പരന്നിരിക്കുകയാണ്. " ചിലപ്പോൾ അദ്ദേഹം അമേരിക്കൻ ടാലന്റ് ഷോയ്ക്കായി പരിശീലിക്കുകയായിരിക്കും. താമസിയാതെ അദ്ദേഹത്തെ നമുക്ക് ടിവിയിൽ കാണാം" എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
വ്യായാമം ചെയ്യുന്നയാൾക്ക് "കൗൺസിലിംഗ്" ആവശ്യമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ട്വിറ്ററിൽ ചില ആളുകൾ വ്യായാമം ചെയ്യുന്ന ആളെ "ഭ്രാന്തൻ", " സ്പൈഡർമാൻ", " കുരങ്ങൻ" തുടങ്ങി വിവിധ പേരുകൾ വിളിച്ചിട്ടുണ്ട്. " പോസ്റ്റ് കോവിഡ് ഇഫക്റ്റിന്റെ ഭാഗമായുള്ള ബ്രെയിൻ ഫോഗിംഗ്" കൊണ്ട് സംഭവിച്ചതായിരിക്കാമെന്ന് മറ്റൊരാൾ കുറിച്ചു. കൂടുതൽ പേരും വീഡിയോയെ വിമർശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്ര അപകടകരമായ രീതിയിൽ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഈയിടെയായി ഇതുപോലെ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഷാഹിദൽ എന്ന് പേരുള്ള സ്ത്രീ ഫ്ലാറ്റിന്റെ നാലാം നിലയ്ക്ക് പുറത്തെ ജനാലയുടെ അറ്റത്ത് നിന്നുകൊണ്ട് ഫ്ലാറ്റിന്റെ ജനാല ചില്ലുകൾ വൃത്തിയാക്കി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒന്ന് കാൽവഴുതിയാൽ ജീവൻ തന്നെ പോകുന്ന അവസ്ഥയിലാണ് നിൽക്കുന്നതെങ്കിലും അതൊന്നും വകവെയ്ക്കാതെ ജനാല തൂക്കുകയായിരുന്നു ഇവർ. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും നിരവധി പേർ വീഡിയോ കാണുകയും ചെയ്തിരുന്നു.