ഈ വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ തീരുമാനത്തിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ചും ദമ്പതികള്‍ വീഡിയോയില്‍ സംസാരിച്ചു. ബെംഗളൂരുവിലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് ദമ്പതികളായ അശ്വനും അപര്‍ണയും പറഞ്ഞു. നഗരത്തിലെ കാലാവസ്ഥയെ പലരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും വായുവിന്റെ ഗുണനിലവാരം മോശമായതാണ് തങ്ങളെ താമസം മാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ വീഡിയോയില്‍ അവകാശപ്പെട്ടു.
''നിങ്ങള്‍ ഞങ്ങളെ വെറുത്തേക്കാം. പക്ഷേ ബെംഗളൂരു പതുക്കെ ഞങ്ങളെ കൊല്ലുകയാണ്. എന്നാല്‍ അത് ആരും കാണുന്നില്ല'' എന്ന് പറഞ്ഞാണ് ദമ്പതികള്‍ വീഡിയോ ആരംഭിച്ചത്.
''ബെംഗളൂരുവില്‍ ശുദ്ധമായ വായുവും മികച്ച കാലാവസ്ഥയുമാണെന്ന് ആളുകള്‍ പറയുന്നു. എന്നാല്‍ ശരിക്കും അങ്ങനെയാണോ? ഫെബ്രുവരിയില്‍ നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI)297 ആണെന്നാണ് കാണിച്ചത്. എന്നാല്‍ ഇത് വളരെ അനാരോഗ്യകരമാണെന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്,'' അവര്‍ പറഞ്ഞു.
ബെംഗളൂരുവിനെയും അവിടുത്തെ വൈബിനെയും അവിടുത്തെ ജനങ്ങളെയും തങ്ങള്‍ സ്‌നേഹിക്കുന്നതായി ദമ്പതികള്‍ വിശദീകരിച്ചു. എന്നാല്‍ കുറച്ച് കാലത്തിനിടെ തങ്ങള്‍ പതിവായി രോഗബാധിതരാകുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. ''ഞങ്ങള്‍ക്ക് അസുഖം വരാന്‍ തുടങ്ങി. എനിക്ക് ശ്വസന പ്രശ്‌നങ്ങളും അലര്‍ജിയുമുണ്ടായി. ജലദോഷം പോലും പിടിപെടാത്ത എനിക്ക് എപ്പോഴും ചുമയും തമ്മലുമുണ്ടാകും,'' ഇരുവരും പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ദിവസവും വ്യായാമം ചെയ്തും ജീവിതശൈലി ശരിയാക്കാന്‍ ദമ്പതികള്‍ ശ്രമിച്ചെങ്കിലും ബെംഗളൂരുവിലെ വായു ഗുണനിലവാരമാണ് തങ്ങളുടെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് അവര്‍ മനസ്സിലാക്കി.
ഇവര്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയയോട് പ്രതികരിച്ചത്. ചിലര്‍ ദമ്പതികളെ വിമര്‍ശിച്ചു. ചിലരാകട്ടെ തങ്ങളുടെ ആശങ്കകളും പങ്കുവെച്ചു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതി നയങ്ങളും ആവശ്യപ്പെടുന്നതിന് അവിടുത്തെ താമസക്കാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
''സത്യം പറഞ്ഞതിന് നന്ദിയുണ്ട്. നിങ്ങളുടേതിന് സമാനമായ പ്രശ്‌നം ഞാനും നേരിട്ടിരുന്നു. ഇതിനൊപ്പം കടുത്ത തലവേദനയും തുടങ്ങിയതോടെ മൂന്ന് വര്‍ഷത്തെ വാസത്തിന് ശേഷം ഞാനും ആ സ്ഥലം വിട്ടു. ഇപ്പോള്‍ ശരിക്കും സന്തോഷവാനും ആരോഗ്യവാനുമാണ് ഞാനിപ്പോള്‍,'' ഒരു ഉപയോക്താവ് കുറിച്ചു.
''ആളുകള്‍ നിങ്ങളെ വെറുക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ, നിങ്ങള്‍ പറയുന്നത് 100 ശതമാനം ശരിയാണ്,'' ഒരാള്‍ പറഞ്ഞു. ''വാസ്തവത്തില്‍ നിങ്ങളുടെ തീരുമാനത്തില്‍ ബംഗളൂരു നിവാസികള്‍ വളരെ സന്തുഷ്ടരാണ്. ദയവായി കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുക,'' ഒരാള്‍ പറഞ്ഞു. ''നമ്മള്‍ എല്ലാവരും വടക്കും തെക്കും തമ്മിലുള്ള വേര്‍ തിരിവിനെക്കുറിച്ച് പോരാടുന്നതിന് പകരം മികച്ച വായവും അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ലഭ്യമാകുന്നതിനും പോരാടണം,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഒരു ബിസിനസ് ആരംഭിക്കാന്‍ പോലും നഗരം ഏറ്റവും അനുയോജ്യമാണെന്നും എന്നാല്‍ നഗരം തങ്ങളെ മുക്കികളയുന്നതിന് മുമ്പ് ഈ തീരുമാനം എടുക്കേണ്ടി വന്നതായും ദമ്പതികള്‍ വീഡിയോയുടെ അവസാനം പറഞ്ഞു.