TRENDING:

ജീവനക്കാരി മൈക്ക് ഓഫാക്കിയില്ല; റയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റിന് പകരം കേട്ടത് യാത്രക്കാരെ പൊട്ടിചിരിപ്പിക്കുന്ന സംഭാഷണം

Last Updated:

ഇവര്‍ മൈക്കിനുമുന്നിലിരുന്ന് സംസാരിച്ച കാര്യങ്ങള്‍ ഇതോടെ ഒരു അറിയിപ്പ് പോലെ റയില്‍വേ സ്‌റ്റേഷനില്‍ മുഴുവനും മുഴങ്ങി കേട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റയില്‍വേ സ്റ്റേഷനുകളിലെ അറിയിപ്പുകള്‍ സാധാരണയായി യാത്രക്കാര്‍ക്ക് ട്രെയിന്‍ വരുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ശ്രദ്ധിക്കണമെന്നും സൂചന നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് പതിവായി റയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കാറുള്ളത്.
News18
News18
advertisement

ലഖ്‌നൗവിലെ ചാര്‍ബഗ്ഗ് റയില്‍വേ സ്‌റ്റേഷനില്‍ അടുത്തിടെ ഉണ്ടായ അനൗണ്‍സ്‌മെന്റ് സ്‌റ്റേഷനില്‍ ഒരു തമാശയായി മാറി. യാത്രക്കാരെയെല്ലാം പൊട്ടിചിരിപ്പിച്ച മൈക്ക് അനൗണ്‍സ്‌മെന്റ് ആണ് റയില്‍വേ സ്റ്റേഷനില്‍ പതിവ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പകരം കേട്ടത്.

ഒരു വനിത റയില്‍വേ ജീവനക്കാരി തന്റെ അനൗണ്‍സ്‌മെന്റ് മൈക്രോഫോണ്‍ ഓഫ് ചെയ്യാന്‍ മറന്നതാണ് സ്റ്റേഷനില്‍ തമാശയായത്. ഇവര്‍ മൈക്കിനുമുന്നിലിരുന്ന് സംസാരിച്ച കാര്യങ്ങള്‍ ഇതോടെ ഒരു അറിയിപ്പ് പോലെ റയില്‍വേ സ്‌റ്റേഷനില്‍ മുഴുവനും മുഴങ്ങി കേട്ടു. ട്രെയിന്‍ വരുന്നതിനെ കുറിച്ചോ പ്ലാറ്റ്‌ഫോം വിവരങ്ങളെ കുറിച്ചോ ആയിരുന്നില്ല മൈക്കിലൂടെ അവര്‍ പറഞ്ഞത്. ഈ സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

advertisement

"യാത്രി കൃപയാ ധ്യാന്‍ ദീന്‍ (യാത്രക്കാര്‍ ശ്രദ്ധിക്കുക)..." എന്ന പതിവ് രീതിയിലാണ് അനൗണ്‍സ്‌മെന്റ് ആരംഭിച്ചത്. എന്നാല്‍ പതിവ് യാത്രാ നിര്‍ദ്ദേശങ്ങള്‍ക്ക് പകരം വന്ന സംഭാഷണങ്ങള്‍ യാത്രക്കാരെ പൊട്ടിചിരിപ്പിക്കുന്നതായിരുന്നു. "എന്തൊരു നാണമില്ലാത്ത മനുഷ്യന്‍, അയാള്‍ ഒരു സ്ത്രീയെ തുറിച്ചുനോക്കുന്നു" എന്നാണ് പിന്നീട് വന്ന സംഭാഷണം. ഓഡിയോയുടെ ഒരു ഭാഗം മാത്രമേ വൈറല്‍ വീഡിയോയിലുള്ളു. വീട്ടുക്കാര്‍ ഈ ജോലി ചെയ്യാന്‍ തന്നോട് പറയുന്നുവെന്ന് ജീവനക്കാരി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ലൗഡ് സ്പീക്കറില്‍ നിന്നുള്ള ശബ്ദസന്ദേശങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങള്‍ ഇതിനുതാഴെ വന്നു. ഓണ്‍ലൈനില്‍ വളരെ പെട്ടെന്ന് വീഡിയോ ശ്രദ്ധനേടി. റയില്‍വേ സ്‌റ്റേഷനില്‍ ധാരാളം ടെന്‍ഷന്‍ ഉണ്ടെന്നും അതിനിടയില്‍ വന്ന ഈ സംഭാഷണം ആളുകളെ ചിരിപ്പിച്ചുവെന്നും ഒരാള്‍ പ്രതികരിച്ചു. മൈക്ക് തുറന്നിരിക്കുന്നത് ചെലവേറിയതായി തോന്നിയെന്നും അടുത്ത തവണ മൈക്ക് ഓഫാണെന്ന് താന്‍ ഉറപ്പാക്കുമെന്നും ഇല്ലെങ്കില്‍ താന്‍ വൈറലാകുമെന്നും മറ്റൊരാള്‍ തമാശയായി പറഞ്ഞു.

advertisement

തമാശകള്‍ക്കിടയില്‍ ഒരാള്‍ ഗൗരവമുള്ള പ്രതികരണം പങ്കുവെച്ചു. തെരുവുകളില്‍ സാധാരണയായി നിശബ്ദമാക്കപ്പെടുന്ന പ്രശ്‌നം ഇന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഇത് ഒരു സ്ത്രീയുടെ നിരാശ മാത്രമല്ല, മുഴുവന്‍ സിസ്റ്റത്തിനെതിരെയുമുള്ള ഒരു നിലവിളിയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

സംഭവത്തെ കുറിച്ച് റയില്‍വേ അധികൃതര്‍ ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അതേസമയം, റയില്‍വേ അറിയിപ്പുകള്‍ വിചിത്ര സംഭവമാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ വൈറലായ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി. ഇന്ത്യന്‍ റയില്‍വേ അറിയിപ്പുകള്‍ പറയുന്ന ഒരു സ്ത്രീയെ അനുകരിക്കുന്ന കാര്‍ട്ടൂണ്‍ വീഡിയോ ആയിരുന്നു അത്. ആനിമേറ്റഡ് ഭാവങ്ങളും അമിതമായ അവതരണവും വീഡിയോ ശ്രദ്ധനേടാന്‍ കാരണമായി. ആളുകള്‍ക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജീവനക്കാരി മൈക്ക് ഓഫാക്കിയില്ല; റയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റിന് പകരം കേട്ടത് യാത്രക്കാരെ പൊട്ടിചിരിപ്പിക്കുന്ന സംഭാഷണം
Open in App
Home
Video
Impact Shorts
Web Stories