എന്നാല്‍ പാമ്പിനെ വകവെയ്ക്കാതെ തവള ഗേറ്റിന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തവളയുടെ കാലില്‍ പിടിമുറുക്കിയ പാമ്പ് അതിനെ താഴേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ തവള ഗേറ്റിന് മുകളിലേക്ക് കയറിയതോടെ പാമ്പിന് പിടിവിട്ടു. തലനാരിഴയ്ക്ക് പാമ്പിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ട തവള വേഗത്തില്‍ അടുത്തുള്ള വീടിന്റെ ചുമരിലേക്ക് പറ്റിപ്പിടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.
advertisement
@AMAZlNGNATURE- എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്. രണ്ടുലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. അതിജീവിക്കാന്‍ നോക്കുന്നവരെ വിധി സംരക്ഷിക്കുമെന്ന് ചിലര്‍ പറഞ്ഞു. തവളയുടെ അസാധാരണ കരുത്തിനെയും ധൈര്യത്തേയും ചിലര്‍ അഭിനന്ദിച്ചു. പാമ്പിന് കനത്ത നിരാശ തോന്നിക്കാണുമെന്ന് ചിലര്‍ തമാശരൂപേണ പറഞ്ഞു.