എന്തിനേറെ പറയുന്നു തരൂരിന്റെ വാക്കുകളുമായി പെൻഗ്വിൻ പ്രസാധകർ ഒരു ഡിക്ഷണറി തന്നെ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് 225 പേജുകൾ ഉണ്ടാകുന്ന പുസ്തകത്തിന് തരൂരോസോറോസ് (THAROOROSAURUS) എന്നാണ് പേര്. ശശി തരൂർ തന്നെയാകും തരൂരോസോറോസ് എഡിറ്റ് ചെയ്യുന്നത്.
തരൂരിന്‍റെ ഇംഗ്ലീഷ് വാക്കുകളും എപ്പോഴും ശ്രദ്ധയാകർഷിക്കാറുണ്ട്. മലയാളികൾ ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ചാണ് അദ്ദേഹം മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നത്. തരൂരിന്‍റെ പുതിയ വാക്കുകളുടെ അർഥം തേടി ഡിക്ഷണറി പരതുന്നവരുമുണ്ട്.
ഇനി തരൂർ തന്നെ മലയാള സിനിമയിലെ ചില പ്രശസ്ത ഡയലോഗുകൾ ഇംഗ്ലീഷീൽ പറയുന്നത് കേട്ടാലോ? നീ പോ മോനെ ദിനേശാ, ഗംഗ ഇപ്പൊ പോകണ്ടാന്നല്ലേ പറഞ്ഞത്, ഓർമ്മയുണ്ടോ ഈ മുഖം? തുടങ്ങിയ ഡയലോഗുകൾ നിങ്ങൾക്ക് ഇംഗ്ലീഷിൽ പറയാൻ സാധിക്കുമോ? ഇല്ലെങ്കിൽ ചുവടെ കാണുന്ന വീഡിയോ കാണുക. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ ഈ സെഷൻ അരങ്ങേറിയത്.
advertisement
അതിഥി തൊഴിലാളികളോട് ബംഗാളിയിൽ സംസാരിച്ച് തരൂർ
കേരളത്തിലെ പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ബംഗാളി സംസാരിച്ചത് വൈറലായിരുന്നു.
ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാൻ 21 ദിവസത്തെ ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരാഴ്ച കഴിഞ്ഞതും രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടാൻ ആരംഭിച്ചു. ജോലി ഇല്ലാതാവുകയും ഭക്ഷണം തീർന്നുപോകുകയും ചെയ്തതോടെ, ഇന്ത്യയിലുടനീളമുള്ള തൊഴിലാളികളുടെ ഒരു വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. അപ്പോഴാണ് ശശി തരൂരിന്റെ ഇടപെടൽ.
തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് തരൂർ പറഞ്ഞു, "സ്ഥിതിഗതികൾ കഠിനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ, ഇപ്പോൾ എല്ലാം അടച്ചിരിക്കുന്നതിനാൽ ഒരു സംസ്ഥാന അതിർത്തിയും കടക്കാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്". പ്രതിസന്ധി ഘട്ടങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മറ്റ് സാധനങ്ങൾ എന്നിവ കേരള സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ ഓരോരുത്തരോടും എന്റെ അഭ്യർത്ഥനയാണ്, നിങ്ങൾ എവിടെയായിരുന്നാലും അവിടെ തന്നെ തുടരുക,” ഇതായിരുന്നു പ്രസംഗത്തിന്റെ രത്നച്ചുരുക്കം.
തരൂരിന്റെ കഴുത്തിൽ ഡിക്ഷനറിയോ?
തരൂരിന്റെ കഴുത്തിൽ തൂങ്ങുന്ന മൊബൈൽ ഫോൺ പോലുള്ള യന്ത്രം ഡിക്ഷനറിയാണോ എന്ന തരത്തിൽ ചോദ്യമുയർന്നിരുന്നു. തരൂരിന്റെ കഴുത്തിൽ തൂങ്ങുന്നത് ഓക്സ്ഫോർഡ് ഡിക്ഷനറിയാണ് എന്നുവരെ പോയി ഊഹം. ഇനി ജി.പി.എസ്. യന്ത്രമാവുമോ എന്നായി മറ്റു ചിലർ.
തരൂരിന്റെ കഴുത്തിലെ ആ മാല വായു മലിനീകരണത്തിൽ നിന്നും രക്ഷ നേടാനുള്ള എയർ പ്യൂരിഫയർ ആണ്. ഡൽഹിയിൽ ഇതില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥയാണ് എന്ന് തരൂർ. തിരുവനന്തപുരത്താകുമ്പോൾ അതിന്റെ ആവശ്യം വേണ്ടി വരുന്നില്ല എന്നും തരൂർ പറഞ്ഞു.