ആടിന്റെ ഉടമ ശങ്കർ ദാസിന്റെ വസതിയിൽ ഈ ജൈവിക അത്ഭുതം കാണാൻ ആഗ്രഹിക്കുന്നവരെക്കൊണ്ട് നിറഞ്ഞു. ആട്ടിൻകുട്ടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായതോടു കൂടി നെറ്റിസൺമാരെയും അമ്പരപ്പിച്ചു.
വിചിത്രമുഖമോട് കൂടിയ ആട്ടിൻകുഞ്ഞിന്, നിർഭാഗ്യവശാൽ, അധികനേരം അതിജീവിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, നിമിഷങ്ങൾക്കകം, അമ്മ ആട് മറ്റൊരു കുഞ്ഞിന് ജന്മം നൽകി, അത് സാധാരണ രീതിയിലെ കുഞ്ഞായിരുന്നു. "ഇത്തരം സന്ദർഭങ്ങളിൽ ആളുകൾ അന്ധവിശ്വാസത്തോടെ പ്രവർത്തിക്കുന്നു, ഇത്തരമൊരു സന്തതി ചില ദൈവിക ശക്തിയുടെ ഫലമാണെന്ന് അവർ വിശ്വസിക്കുന്നു," ബരാക് ബുള്ളറ്റിന് നൽകിയ അഭിമുഖത്തിൽ, അസം യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പ്രൊഫ പാർത്ഥങ്കർ ചൗധരി പറഞ്ഞു.
എന്നിരുന്നാലും, സൈക്ലോപ്പിയ പോലുള്ള വൈകല്യങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത്തരമൊരു സംഭവം പൈശാചികതയുടെ ഫലമാണെന്ന് ചിലർ കരുതുന്നു, എന്നാൽ അത്തരമൊരു അവകാശവാദത്തെ പിന്തുണയ്ക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും പ്രൊഫ ചൗധരി പറഞ്ഞു.
അപൂർവമാണെങ്കിലും ഇന്ത്യയിൽ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. ഇത്തരം ജനനം മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ഒരു പശു മനുഷ്യരൂപത്തിലുള്ള പശുക്കുട്ടിയെ പ്രസവിച്ച അത്ഭുതകരമായ സംഭവം നടന്നു.
പശുക്കിടാവ് യഥാർത്ഥത്തിൽ ഒരു മനുഷ്യനാണെന്ന തെറ്റായ അവകാശവാദങ്ങൾക്ക് ശേഷം, അതിന് അനെൻസ്‌ഫാലി എന്ന വൈകല്യം ബാധിച്ചതായി പിന്നീട് കണ്ടെത്തി. ഇക്കാരണം കൊണ്ടാണ് പശുക്കിടാവ് മനുഷ്യനെപ്പോലെ കാണപ്പെടുന്നത്. സമാനമായ ഒരു സംഭവം 2017-ൽ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു, അവിടെ മനുഷ്യസമാന മുഖവുമായി ജനിച്ച പശുക്കിടാവിനെ മഹാവിഷ്ണുവിന്റെ അവതാരമായി വാഴ്ത്തി, കൂടാതെ ജീവനറ്റ നിലയിൽ ജനിച്ച കിടാവിന് ചുറ്റും ഒരു ക്ഷേത്രം നിർമ്മിക്കാനും അവർ ആഗ്രഹിച്ചു.
Summary: In a rare incident, a goat in Assam birthed a lamb with human face
