TRENDING:

'ഹിന്ദു മുസ്ലിം ഭായി ഭായി'; അയോധ്യ വിധിയിൽ സ്നേഹത്തിന്‍റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവെച്ച് സോഷ്യൽ മീഡിയ

Last Updated:

വിധിക്കു മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പതിവിന് വിരുദ്ധമായ ഒരു കാഴ്ചയാണ് അയോധ്യ വിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരിക്കുന്നത്. വിധിയെ അനുകൂലിക്കുകയോ വിമർശിക്കുകയോ ചെയ്യാതെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവെയ്ക്കാനാണ് സോഷ്യൽ മീഡിയ ശ്രമിച്ചത്. 'ഹിന്ദു മുസ്ലീം ഭായ് ഭായ്' എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. മതസൗഹാർദം വിളിച്ചോതുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പങ്കുവെയ്ക്കപ്പെടുകയാണ്.
advertisement

also read :Ayodhya Verdict | അയോധ്യ വിധി: പുനഃപരിശോധനാ ഹര്‍ജി വന്നാല്‍ പരിഗണിക്കുന്നത് പുതിയ ബെഞ്ച്

അയോധ്യ കേസിൽ കഴിഞ്ഞ ദിവസമാണ് ചരിത്ര വിധി ഉണ്ടായത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. സുപ്രീംകോടതി വിധി അനുസരിച്ച് അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്ക് ലഭിക്കും. രാമക്ഷേത്രം പണിയുന്നതിനായി ഇത് ഉപയോഗിക്കാം. പകരമായി സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ നൽകണം. സംസ്ഥാനസർക്കാരോ കേന്ദ്രസർക്കാരോ വേണം ഉചിതമായ സ്ഥലത്ത് ഭൂമി കണ്ടെത്തി സുന്നി വഖഫ് ബോർഡിന് നൽകേണ്ടത്.

advertisement

വിധിക്കു മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വിധി എന്തുതന്നെയായാലും സ്വീകരിക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും  വിവിധ മതനേതാക്കളും രംഗത്തെത്തി. എന്നാൽ ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

സാധാരണ ഇത്തരം സംഭവങ്ങളുണ്ടായാൽ അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്നവരുടെ പോർ വിളികളും ട്രോളുകളുമാണ് ഉണ്ടാകാറ്. എന്നാൽ ഇത്തവണ ഇതിൽ നിന്ന് വ്യത്യസ്തമായി മത സൗഹാർദത്തിന്റെ സന്ദേശമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. നാനാത്വത്തിൽ ഏകത്വം, മതേതര രാഷ്ട്രമായി ഇന്ത്യ നിലനിൽക്കുന്നു, ഹിന്ദുക്കളും മുസ്ലിംങ്ങളും സഹോദരങ്ങളാണ് തുടങ്ങിയ സന്ദേശങ്ങളാണ് നെറ്റിസൺസ് പങ്കുവെച്ചത്.

advertisement

പരസ്പരം ബഹുമാനിച്ചുകൊണ്ട് വളരെ പക്വമായ രീതിയിലായിരുന്നു സോഷ്യൽ മീഡിയ അയോധ്യ വിധിയെ കൈകാര്യം ചെയ്തത്. 'വിധി എന്തെന്ന് പരിഗണിക്കുന്നില്ല. സാഹോദര്യത്തിനാണ് പരിഗണന നൽകുന്നത്. സമാധാനം നിലനിൽക്കട്ടെ. ഹിന്ദു- മുസ്ലിം ഭായി ഭായി' എന്നായിരുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഹിന്ദു മുസ്ലിം ഭായി ഭായി'; അയോധ്യ വിധിയിൽ സ്നേഹത്തിന്‍റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവെച്ച് സോഷ്യൽ മീഡിയ