TRENDING:

'കോവിഡ് വാക്സിൻ വീട്ടിലുണ്ടാക്കാനാകുമോ'? ഇന്ത്യക്കാർക്ക് അറിയേണ്ടത് ഇതുമാത്രം

Last Updated:

ലോകം മുഴുവൻ കാത്തിരുന്ന കോവിഡ് വാക്സിൻ വീട്ടിൽ നിർമിക്കാനാകുമോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ കോവിഡ് വാക്സിൻ എത്തിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. ജനുവരി 16 നാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ നടപടികൾക്കാണ് തുടക്കം കുറിച്ചത്. രോഗസാധ്യതയുള്ളവർക്ക് മുൻഗണന നൽകിയാണ് വാക്സിൻ വിതരണം.
advertisement

ഒരു കോടി ആരോഗ്യപ്രവർത്തകരും രണ്ട് കോടി ഫ്രണ്ട്ലൈൻ പ്രവർത്തകരും 50 വയസ്സിന് മുകളിലുള്ള 27 കോടി പൗരന്മാർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ജനുവരി 16 ന് ഡൽഹി എയിംസിലെ ശുചീകരണ തൊഴിലാളി മനീഷ് കുമാറാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത്.

അതെന്തായാലും, ഇന്ത്യക്കാർക്ക് വാക്സിനുമായി ബന്ധപ്പെട്ട് അറിയേണ്ടത് മറ്റൊരു കാര്യമാണ്. കോവിഡ് വാക്സിൻ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം? വാക്സിൻ വിതരണം തുടങ്ങിയതു മുതൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ അന്വേഷിച്ചത് ഈ കര്യമാണ്.

advertisement

ഞായറാഴ്ച്ചയും തിങ്കളാഴ്ച്ച രാവിലേയും ഗൂഗിളിലെ ട്രെന്റിങ് ടോപ്പിക് ഇതായിരുന്നു. യഥാര‍്ത്ഥത്തിൽ ലോകം മുഴുവൻ മാസങ്ങളായി കാത്തിരുന്ന കോവിഡ് പ്രതിരോധ വാക്സിൻ വീട്ടിൽ നിർമിക്കാനാകുമോ?

സംശയിക്കേണ്ട, ഉത്തരം ഇല്ല എന്നു തന്നെയാണ്. മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിലാണ് രണ്ട് വാക്സിനുകൾക്ക് ഇന്ത്യയിൽ അനുമതി ലഭിച്ചത്. ഇത് സിംപിളായി വീട്ടിൽ നിർമാക്കാനികില്ല എന്നത് സാമാന്യ ബുദ്ധിയിൽ തന്നെ മനസ്സിലാക്കാവുന്നതാണ്.

advertisement

എന്നാൽ, ഇതാദ്യമായല്ല, ഇന്ത്യക്കാർ വാക്സിൻ വീട്ടിലുണ്ടാക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചത്. 2020 ജുലൈയിൽ ഇന്ത്യയിൽ കോവിഡ് മഹാമാരി രൂക്ഷമായ സമയത്തും ഇതേ ചോദ്യം ഗൂഗിളിൽ ട്രെന്റിങ്ങായിരുന്നു.

ഇന്ത്യയിൽ ആദ്യദിന വാക്സിൻ കുത്തിവെപ്പിൽ പങ്കാളികളായത് 1.91 ലക്ഷം പേരായിരുന്നു. കേരളത്തിൽ 8062 പേർ ആദ്യ ദിനം വാക്സിൻ സ്വീകരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കോവിഡ് വാക്സിൻ വീട്ടിലുണ്ടാക്കാനാകുമോ'? ഇന്ത്യക്കാർക്ക് അറിയേണ്ടത് ഇതുമാത്രം
Open in App
Home
Video
Impact Shorts
Web Stories