TRENDING:

വില്‍പ്പന ടാര്‍ഗറ്റ് എത്തിയില്ല; ജീവനക്കാരുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ജപ്പാനീസ് കമ്പനി

Last Updated:

വിവരം ബ്രാഞ്ച് മാനേജരെ അറിയിച്ചപ്പോൾ അദ്ദേഹം പരിഹസിക്കുകയാണുണ്ടായതെന്ന് ജീവനക്കാരൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോലി ചെയ്യുന്ന കമ്പനികളില്‍ ജീവനക്കാര്‍ക്ക് പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും മാര്‍ക്കറ്റിങ്, സെയില്‍സ് അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണെങ്കില്‍ ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നേടുന്നതിനുള്ള സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. ടാര്‍ഗറ്റ് നേടുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും ജീവനക്കാര്‍ക്ക് ബോണസും പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഇത്തരം കമ്പനികള്‍ നല്‍കുന്നത്. ഇനി ടാര്‍ഗറ്റ് നേടുന്നതില്‍ പരാജയപ്പെട്ടാല്‍ ആ ജീവനക്കാരന് ഇതൊന്നും ലഭിക്കണമെന്നില്ല.
വില്‍പ്പന ടാര്‍ഗറ്റ് എത്തുന്നതില്‍ ഒരു ദിവസം പരാജയപ്പെട്ടാല്‍ സെയില്‍സ് മാനേജര്‍ ജീവനക്കാരെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ബന്ധിക്കുമെന്ന് പരാതിയില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി
വില്‍പ്പന ടാര്‍ഗറ്റ് എത്തുന്നതില്‍ ഒരു ദിവസം പരാജയപ്പെട്ടാല്‍ സെയില്‍സ് മാനേജര്‍ ജീവനക്കാരെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ബന്ധിക്കുമെന്ന് പരാതിയില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി
advertisement

സാധാരണയായി മിക്ക കമ്പനികളിലും ഇതാണ് രീതി. എന്നാല്‍ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന അങ്ങേയറ്റം അപമാനകരമായ നടപടിയാണ് ജപ്പാനിലെ ഒരു കമ്പനി സ്വീകരിച്ചിരിക്കുന്നത്. വില്‍പ്പന ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന ജീവനക്കാരെ ശിക്ഷിക്കുന്നതിന് വളരെ വിചിത്രവും അപമാനകരവുമായ നടപടിയാണ് ഒസാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയോ കോര്‍പ്പറേഷന്റേത്. കമ്പനിയില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ജീവനക്കാരെ നഗ്നചിത്രങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും മേലധികാരി ഇത്തരം ജീവനക്കാരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

വൈദ്യുതി, ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങള്‍ വില്‍ക്കുകയും അവ സ്ഥാപിച്ചുനല്‍കുകയും ചെയ്യുന്ന കമ്പനിയാണ് നിയോ കോര്‍പ്പറേഷന്‍. ജപ്പാനിലുടനീളം ഒന്‍പത് ശാഖകള്‍ കമ്പനിക്കുണ്ട്. കമ്പനിയിലെ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട അധിക്ഷേപവും പീഡനവും ചൂണ്ടിക്കാട്ടി മുമ്പ് അവിടെ ജോലി ചെയ്തിരുന്ന അഞ്ച് ജീവനക്കാര്‍ മാര്‍ച്ചില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

advertisement

വില്‍പ്പന ടാര്‍ഗറ്റ് എത്തുന്നതില്‍ ഒരു ദിവസം പരാജയപ്പെട്ടാല്‍ സെയില്‍സ് മാനേജര്‍ ജീവനക്കാരെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ബന്ധിക്കുമെന്ന് പരാതിയില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. ശിക്ഷ ഇവിടെയും തീരുന്നില്ല. ടാര്‍ഗറ്റ് നേടാത്തവരുടെ നഗ്ന ചിത്രങ്ങള്‍ മറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതാണ് അടുത്ത നടപടി. ചിത്രം ഷെയര്‍ ചെയ്തതായി ഇരയായ ജീവനക്കാരന് സന്ദേശം അയക്കുകയും ചെയ്യും.

മേലുദ്യോഗസ്ഥന്‍ തന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് അപമാനകരമായ രീതിയില്‍ ശിക്ഷിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ബലം പ്രയോഗിക്കുന്നില്ലെന്ന് മേലുദ്യോഗസ്ഥന്‍ അവകാശപ്പെട്ടെങ്കിലും അത് വേദനാജനകമായിരുന്നുവെന്നും തനിക്ക് സംസാരിക്കാന്‍ പോലും സാധിച്ചില്ലെന്നും ജീവനക്കാരന്‍ പറയുന്നു. എന്നാല്‍ ഈ വിവരം ബ്രാഞ്ച് മാനേജരെ അറിയിച്ചെങ്കിലും അദ്ദേഹം പരിഹസിക്കുകയാണുണ്ടായത്. എല്ലാവരും ഇതിലൂടെ കടന്നുപോയിട്ടുണ്ടെന്നും ബ്രാഞ്ച് മാനേജര്‍ പറഞ്ഞതായി ജീവനക്കാരന്‍ ആരോപിച്ചു.

advertisement

എന്നാല്‍ ഇത്തരം ശിക്ഷകള്‍ കാരണം താന്‍ അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറിലേക്കും വിഷാദത്തിലേക്കും പോയതായും ജീവനക്കാരന്‍ പറയുന്നുണ്ട്. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നുമാത്രമല്ല കമ്പനിക്കെതിരെയുള്ള ആരോപണം. കമ്പനിയില്‍ ജീവനക്കാരെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതും വാക്കാലുള്ള അധിക്ഷേപങ്ങളും സാധാരണകാര്യമായി മാറിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഒരു ഔദ്യോഗിക അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നതിന് കമ്പനി ഡയറക്ടര്‍ ഒരു ബ്രാഞ്ച് മാനേജരെ തല്ലിച്ചതച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വില്‍പ്പന കമ്മീഷന്‍ വെട്ടിക്കുറയ്ക്കുക, ജീവനക്കാരുടെ ശമ്പളം കമ്പനിയിലേക്ക് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുക, ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ പോലുള്ള കടുത്ത ശിക്ഷകളും കമ്പനി നടപ്പാക്കുന്നതായി ആരോപണങ്ങളില്‍ പറയുന്നുണ്ട്. ചിലത് 42,000 ഡോളര്‍ വരെ പിഴ ചുമത്തിയതായും പറയുന്നു.

advertisement

ഈ വര്‍ഷം മാര്‍ച്ചിലാണ് അഞ്ച് മുന്‍ ജീവനക്കാര്‍ കമ്പനിക്കെതിരെ പരാതിയുമായെത്തിയത്. 1,32,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്ന് പറഞ്ഞ് കമ്പനി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. നിയോ കോര്‍പ്പറേഷന്‍ ഇതാദ്യമായല്ല വാര്‍ത്തകളില്‍ ഇടം നേടുന്നത്. സെയില്‍സ് ജീവനക്കാരുടെ ശരാശരി വരുമാനം 97,000 ഡോളര്‍ ആണെന്നു പറഞ്ഞുകൊണ്ടുള്ള നിയോ കോര്‍പ്പറേഷന്റെ റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ നേരത്തെ ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വില്‍പ്പന ടാര്‍ഗറ്റ് എത്തിയില്ല; ജീവനക്കാരുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ജപ്പാനീസ് കമ്പനി
Open in App
Home
Video
Impact Shorts
Web Stories