അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദ കേരളാ സ്റ്റോറിയോടുള്ള തന്റെ എതിർപ്പ് കമൽ ഹാസൻ വ്യക്തമാക്കിയത്. ദ കേരളാ സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നും താൻ അത്തരം സിനിമകൾക്ക് എതിരാണെന്നും കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിന്റെ പേരിനുതാഴെ യഥാർത്ഥ കഥ എന്ന് ലോഗോ ആയി വെച്ചാൽ മാത്രം പോര. അത് ശരിക്കും സത്യമായിരിക്കുകയും വേണമെന്നും കമൽ വ്യക്തമാക്കി.
Also read-The Kerala Story| കേരള സ്റ്റോറി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; 13 ദിവസം കൊണ്ട് 200 കോടി
സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം.