'കണ്ണൂർ ഭാഷയിൽ തന്നെയാ എയർപോർട്ടിന്‍റെ പേരും 'കീയൽ'. കീയൽ എന്നു പറഞ്ഞാൽ ഇറങ്ങൽ എന്നാണ് അർത്ഥം.' ലോകത്ത് എവിടെ നിന്നാണെങ്കിലും കണ്ണൂരിൽ ഇറങ്ങാൻ 'കീയൽ' ഉണ്ടെന്ന് സാരം.
കണ്ണൂരിൽ വലിയ വിമാനം ഉപയോഗിച്ചുള്ള പരിശോധന വിജയകരം
കീയൽ ഇനി എപ്പോഴാണ് ബേംകി ആകുക എന്നാണ് കണ്ണൂരുകാർ കാത്തിരിക്കുന്നത്. ബേംകി എന്നു പറഞ്ഞാൽ വേഗം കീയു എന്നാണ് അർത്ഥം. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ വേഗം ഇറങ്ങൂവെന്ന്. ഏതായാലും 'കീയലി'ൽ എത്തുന്നവർ 'ബേംകി' ആകുന്നതായിരിക്കും നല്ലത്.
advertisement
കാത്തിരിപ്പിനൊടുവിൽ കണ്ണൂരിൽ വലിയ വിമാനമിറങ്ങി
കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ പേരും ചുരുക്കിയെഴുതുമ്പോൾ കിയാൽ എന്നുതന്നെയാണ് വായിക്കുക. എന്നാൽ, കിയാൽ എന്ന വാക്കിന് കൊച്ചിയിൽ ഇറങ്ങുക എന്ന് അർത്ഥമില്ലാത്തതിനാൽ നെടുമ്പാശേരി എയർപോർട് എന്നേ പറയാറുള്ളു. കൊച്ചി ഭാഷയിൽ പറഞ്ഞാൽ, 'അദോണ്ട് ഞങ്ങ നെടുമ്പാശ്ശേരി എയർപോർട്ട് എന്നേ പറയാറുളളൂ'
വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശം
കണ്ണൂര്‍ ഭാഷയിൽ തന്നെയാ AIRPORT ന്റെ പേരും.....
Kannur International Airport Limited (KIAL) = "കീയൽ" 😜
കീയൽ = ഇറങ്ങൽ.
അപ്പോ എല്ലാർക്കും ഇനി കണ്ണൂര് എയർപോർട്ടിൽ കീയാം....
Courtessy... whatsapp - അതായത് ദതത്രയും വാട്സാപ്പീന്ന് കിട്ടീതാന്ന്. ഇനി വാട്സാപ്പിനോട് പറയാനുള്ളത് ഇതാണ്.
ഞങ്ങളുടെ കൊച്ചിയിലേതും കിയാൽ (Cochin International Airport Limited) ആണെങ്കിലും മേൽപ്പറഞ്ഞ കിയൽ ഇറങ്ങുന്നതിന് കൊച്ചി ഭാഷയിൽ ഇല്ല. അദോണ്ട് ഞങ്ങള് നെടുമ്പാശ്ശേരി എയർപോർട്ട് എന്നേ പറയാറുളളൂ.
