കണ്ണൂരിൽ വലിയ വിമാനം ഉപയോഗിച്ചുള്ള പരിശോധന വിജയകരം
Last Updated:
കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളം അന്തിമ അനുമതിക്കായുള്ള സുപ്രധാന കടമ്പയും പൂര്‍ത്തിയാക്കി. ഇന്‍ഡിഗോ വിമാനം ഉപയോഗിച്ചാണ് ഇന്ന് ലാൻഡിങ്ങ് സംവിധാനങ്ങളുടെ പരിശോധന നടന്നത്. പരിശോധനകള്‍ വിജയമായിരുന്നെന്ന് കിയാല്‍ എം ഡി അറിയിച്ചു. വലിയ യാത്രാ വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാനുള്ള സംവിധാനങ്ങളുടെ രണ്ടാം വട്ട പരിശോധനയാണ് വിജയകരമായി നടന്നത്. ഇന്‍ഡിഗോ ATR 72 വിമാനമാണ് DVOR സംവിധാനം പരിശോധിക്കുന്നതിനായി എത്തിയത്. ഇനി യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ ആവശ്യമില്ലെന്ന് കിയാല്‍ എം ഡി തുളസീദാസ് വ്യക്തമാക്കി.
ഇന്‍സ്ട്രുമെന്‍റ് ലാൻഡിങ് സംവിധാനത്തിന്റെ കൃത്യത ചെറുവിമാനം ഉപയോഗിച്ച് ഒരു തവണ കൂടി പരിശോധിക്കാന്‍ കിയാല്‍ ഉദ്ദേശിക്കുന്നുണ്ട്. ഡിജിസിഎ യുടെ അനുമതി അധികം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കിയാല്‍. അതിന് ശേഷമാകും വിമാന താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 21, 2018 5:04 PM IST


