കരണിന്റെ വാക്കുകൾ ഇങ്ങനെ,' എന്റെ ആരോഗ്യസ്ഥിത പൂർണമായും നല്ല നിലയിൽ തന്നെയാണ്. ദിനചര്യയിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങൾ മൂലമാണ് ശരീരഭാരം കുറഞ്ഞത്. ധാരാളം പുതിയ കാര്യങ്ങളും രീതികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി. അതിനാൽ, ഞാൻ ഇപ്പോൾ ജീവനോടെയുണ്ട്. ഇങ്ങനെ തുടരാൻ തന്നെയാണ് ഉദ്ദേശം'. കരൺ വ്യക്തമാക്കി.
അതേസമയം, തന്റെ കുട്ടികൾക്ക് വേണ്ടി ഇനിയും ഏറെക്കാലം ജീവിച്ചിരിക്കണമെന്നും അതിനായി ആരോഗ്യകരമായ ജീവിതശൈലി തുടരണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കരൺ ജോഹർ ശരീരഭാരം കുറച്ചതും രൂപമാറ്റം വരുത്തിയതുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒസെമ്പിക് അടക്കമുള്ള മരുന്നുകൾ കരൺ ഉപയോഗിച്ചിരുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നിരുന്നു. അത്തരത്തിലുള്ള വാർത്തകളിൽ സത്യമില്ലെന്നും താൻ ഒസെമ്പിക്കോ മൗഞ്ചാരയോ ഉപയോഗിച്ചിട്ടില്ലെന്നും കരൺ പ്രതികരിച്ചിരുന്നു.
advertisement